ഗൗണില്‍ സൗരയൂഥവുമായി ഉര്‍ഫി ജാവേദ്; വൈറലായി വീഡിയോ

വേറിട്ട ഫാഷന്‍ പരാക്ഷണങ്ങള്‍ക്ക് പേരുകേട്ട താരമാണ് ഉര്‍ഫി ജാവേദ്. എപ്പോഴും എങ്ങനെ ഔട്ട്ഫിറ്റില്‍ വ്യത്യസ്തത കൊണ്ടുവരാം എന്നാണ് ഉര്‍ഫി ചിന്തിക്കുന്നത്. ഇപ്പോഴിതാ സൗരയൂഥം തന്നെ സ്വന്തം വസ്ത്രത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുകയാണ് ഉര്‍ഫി. ഇത്തവണ സൗരയൂഥം മുഴുവന്‍ തന്റെ വസ്ത്രത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് താരം. സൂര്യന് ചുറ്റും വലം വെക്കുന്ന തരത്തിലാണ് വസ്ത്രത്തിന്റെ ഡിസൈന്‍.

കറുത്ത നിറത്തിലുള്ള ഗൗണ്‍ ആണ് ഉര്‍ഫി സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. സീവ് ലെസ് ഷോര്‍ട്ട് ഗൗണിന്റെ താഴെ ഭാഗത്തായി ഒരു ചില്ലു ഗോളത്തിലാണ് സൗരയൂഥം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്വിച്ചിട്ടാല്‍ സൂര്യന് ചുറ്റം വലം വെയ്ക്കുന്ന തരത്തില്‍ ഭൂമിയും വ്യാഴവും ബുധനുമെല്ലാമടങ്ങുന്ന ഗ്രഹങ്ങള്‍ ഉര്‍ഫിക്ക് ചുറ്റം വലം വെയ്ക്കും. ആമസോണ്‍ ഇവന്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഉല്‍ഫിയുടെ ഗൗണ്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി. ഗൗണില്‍ സൗരയൂഥം ഘടിപ്പിച്ച് സയന്‍സ് എക്‌സിബിഷന് ഇറങ്ങിയതാണോ എന്നായിരുന്നു പലരും കമന്റ് ബോക്‌സില്‍ ചോദിച്ചത്. എന്നാല്‍ ഉര്‍ഫിയുടെ വ്യത്യസ്ത ആശയത്തെ പ്രശംസിച്ചവരുമുണ്ട് അതേസമയം, ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണം വന്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്.

പൊതുവേദികളിലും മറ്റു ചടങ്ങുകളിലും അല്‍പ വസ്ത്രം ധരിച്ചാണ് എത്താറുള്ളത്. വസ്ത്രധാരണത്തിന്റെ പേരില്‍ ട്രോളുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും ചെവി കൊണ്ടില്ല. വിമര്‍ശകര്‍ക്ക് മറുപടി എന്ന തരത്തില്‍ വീണ്ടും അതീവ ഗ്ലാമറസായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.

എന്നാല്‍ ഇപ്പോള്‍, അല്‍പ വസ്ത്രങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി ഉര്‍ഫി ജാവേദ്. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അലര്‍ജിയായത് കൊണ്ടാണ് അല്‍പ വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നും മുഴുവന്‍ കവര്‍ ചെയ്യുന്ന വസ്ത്രം ധരിച്ചാല്‍ ശരീരം തടിച്ച് കുമിളകള്‍ വരുമെന്നും ഉര്‍ഫി വിഡിയോയില്‍ പറഞ്ഞു. ഇതൊരു ഗുരുതരമായ അവസ്ഥയാണെന്നും കൂട്ടിച്ചേര്‍ത്തു. തണുപ്പ് കാലത്ത് ആര്‍ക്കെങ്കിലും അലര്‍ജി ഉണ്ടാകുമോ എന്നും ഉര്‍ഫി ചോദിക്കുന്നുണ്ട്.

‘ഒരു ഗുരുതരമായ അലര്‍ജി പ്രശ്‌നമുണ്ട്. അതുകൊണ്ടാണ് ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നത്. പൂര്‍ണ്ണമായി കവര്‍ ചെയ്യുന്ന വസ്ത്രം ധരിച്ചാല്‍ ശരീരം പ്രതികരിക്കും. ചെറിയ കുമിളകള്‍ വരും. അതുകൊണ്ടാണ് അല്‍പം വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്’ എന്നുമാണ് ഉര്‍ഫി ജാവേദ് പറഞ്ഞു.

Vijayasree Vijayasree :