അവളുടെ മരണത്തിന് അവനെ കുറ്റപ്പെടുത്താന്‍ കഴിയില്ല…ആത്മഹത്യ ചെയ്താലും കഷ്ടപ്പാടുകള്‍ അവസാനിക്കുന്നില്ല, അവശേഷിക്കുന്നവര്‍ കൂടുതല്‍ കഷ്ടപ്പെടുകയെ ഉള്ളൂ; ഉര്‍ഫി ജാവേദ്

ഡിസംബര്‍ 24ന് സീരിയല്‍ സെറ്റിലെ മേക്കപ്പ് റൂമിലാണ് തുനിഷ തൂങ്ങി മരിച്ചത്. സഹനടന്‍ ഷീസാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ഡിപ്രഷനിലായിരുന്ന തുനിഷ സെറ്റില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇപ്പോഴിതാ നടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടി ഉര്‍ഫി ജാവേദ്.

തങ്ങളുടെ വിലപ്പെട്ട ജീവന്‍ ആര്‍ക്കും വേണ്ടി നല്‍കരുതെന്ന് പറഞ്ഞ ഉര്‍ഫി, തുനിഷയുടെ മരണത്തിന് കാരണമായി നടന്‍ ഷീസാന്‍ ഖാനെ കുറ്റപ്പെടുത്താന്‍ കഴിയില്ലന്നും പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് നടി തന്റെ പ്രതികരണം പങ്കുവച്ചിരിക്കുന്നത്.

”തുനിഷയുടെ കാര്യത്തില്‍ എന്റെ രണ്ട് വാക്കുകള്‍; അതെ ഷീസന്‍ തെറ്റായിരിക്കാം, അവന്‍ അവളെ ചതിച്ചിരിക്കാം, പക്ഷേ അവളുടെ മരണത്തിന് അവനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. നിങ്ങളുടെ കൂടെ നില്‍ക്കാത്ത ഒരാളെ ഒപ്പം നില്‍ക്കുന്നയാളായി കാണരുത്. പെണ്‍കുട്ടികളോടാണ് പറയുന്നത് ആരും, ഞാന്‍ പറയുന്നു നിങ്ങളുടെ വിലയേറിയ ജീവിതം ഇത്തരം ബന്ധത്തിന് വേണ്ടി നല്‍കരുത്. ചിലപ്പോള്‍ ചില ബന്ധങ്ങള്‍ ലോകാവസാനമാണെന്ന് തോന്നിയെക്കാം. എന്നാല്‍ എന്നെ വിശ്വസിക്കൂ, അത് അങ്ങനെയല്ല. നിങ്ങളെ സ്‌നേഹിക്കുന്ന ആളുകളെക്കുറിച്ച് ചിന്തിക്കുക അല്ലെങ്കില്‍ നിങ്ങളെ തന്നെ കഠിനായി സ്‌നേഹിക്കുക. നിങ്ങളെ തന്നെ നിങ്ങളുടെ ജീവിത്തിലെ ഹീറോയാക്കുക. ദയവായി കുറച്ച് സമയം നല്‍കുക. ആത്മഹത്യ ചെയ്താലും കഷ്ടപ്പാടുകള്‍ അവസാനിക്കുന്നില്ല, അവശേഷിക്കുന്നവര്‍ കൂടുതല്‍ കഷ്ടപ്പെടുകയെ ഉള്ളൂ” എന്നാണ് ഉര്‍ഫി പറയുന്നത്.

അതേസമയം, മകളുടെ വിയോഗം താങ്ങാന്‍ കഴിയാതെ സംസ്‌കാര ചടങ്ങിനിടെ അമ്മ തളര്‍ന്നുവീണ ഹൃദയഭേദകമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Noora T Noora T :