ലച്ചുവിനെ ചേര്‍ത്ത് പിടിച്ച്‌ നില്‍ക്കുന്ന ഈ ചുള്ളനെ ആര്‍ക്കെങ്കിലും അറിയാമോ? സത്യം ഇതാണ്…

പ്രേക്ഷക മനസ്സില്‍ ജൂഹി രുസ്തഗിയ്ക്ക് ഇടം നേടിക്കൊടുത്ത പരമ്പരയായിരുന്നു ‘ഉപ്പും മുളകും’. ലച്ചു എന്ന കഥാപാത്രത്തെയാണ് താരം ഇതിൽ അവതരിപ്പിക്കുന്നത്. ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരം വാര്‍ത്തകളിലും നിറസാന്നിധ്യമാണ്. എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ജൂഹി നൃത്ത വേദിയിലേക്ക് തിരികെ എത്തുന്നെന്ന വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. എന്നാല്‍ ജൂഹി തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ഉറക്കം കെടുത്തുന്നത്.

ലച്ചുവിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ഒപ്പമുള്ളത് ആരാണെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നത്. സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ജൂഹി ലവ് സ്മൈലിയോടെ പങ്കുവെച്ചത്. ലച്ചുവിനെ ചേര്‍ത്ത് പിടിച്ച്‌ നില്‍ക്കുന്ന ഈ ചുള്ളനെ ആര്‍ക്കെങ്കിലും അറിയുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെയായി നിരവധി പേരാണ് ഇരുവരേയും കുറിച്ച്‌ ചോദിച്ച്‌ എത്തിയത്. ലച്ചുവിനൊപ്പം ഇദ്ദേഹം ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും രോവിത് എന്നാണ് പേരെന്നും ഡോക്ടറാണെന്നുമുള്ള വിശദീകരണം ഇതിനിടയില്‍ ലഭിച്ചിരുന്നു.

ലച്ചുവിന്റെ ഭാവിവരനാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരെ നേരത്തെ ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. ഫാന്‍സ് ഗ്രൂപ്പിലൂടെയായിരുന്നു ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. രാജസ്ഥാനിയായ രഘുവീര്‍ ശരണ്‍ രസ്‌തോഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി രസ്‌തോഗി. ജൂഹി അപ്രതീക്ഷിതമായിട്ടായിരുന്നു സീരിയലിലേക്ക് എത്തിയത്. ഉപ്പും മുളകിന്റെയും ഡയറക്ടര്‍ ആര്‍.ഉണ്ണികൃഷ്ണന്റെ മകന്‍ അനന്ത് ജൂഹിയുടെ ക്ലാസ്‌മേറ്റായിരുന്നു. അനന്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കവേ ജൂഹിയെ കണ്ട ഉണ്ണിക്കൃഷ്ണന്‍ താരത്തെ ലച്ചുവാകാന്‍ ക്ഷണിക്കുകയായിരുന്നു. താനും ലച്ചുവും തമ്മില്‍ നല്ല സാമ്യമുള്ളതിനാല്‍ അധികം അഭിനയിക്കേണ്ടിവരാറില്ലെന്നും ജൂഹി പറയുന്നു. പ്ലസ്ടുവില്‍ പഠിക്കുമ്ബോഴാണ് സീരിയലില്‍ എത്തുന്നത്. അതിനാല്‍ കൂടുതല്‍ പഠിക്കാന്‍ പറ്റിയില്ല. ഫാഷന്‍ ഡിസൈനിങ്ങാണ് പിന്നെ ജൂഹി പഠിച്ചത്.

ചെറിയ കണ്ണുകളും വെളുത്ത നിറവുമായതിനാല്‍ ലച്ചുവിന് വെള്ളിമൂങ്ങ എന്നൊരു ഓമനപ്പേരും കൂടിയുണ്ട്. ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ഈ താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയുള്ള താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ജൂഹി. ഈ പരമ്പര തീരുന്നതിനോടൊപ്പം താന്‍ അഭിനയം നിര്‍ത്തുമെന്നും പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നുമായിരുന്നു താരം നേരത്തെ പറഞ്ഞത്. ആരാധകരെ ഏറെ നിരാശപ്പെടുത്തിയൊരു കാര്യം കൂടിയാണിത്. വഴക്കാലിയും മടിച്ചിയുമായ ലച്ചുവിനെ പോലെ തന്നെയാണ് താനുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

uppum mulakum lechu

Sruthi S :