സ്പെഷ്യലിൽ പാറുക്കുട്ടിയെ തോൽപ്പിക്കാനാവില്ല മക്കളെ! അനിയന്റെ പാന്റ് ഗ്ലൗസാക്കി ചിത്രം വൈറലോടെ വൈറൽ

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി ആരാണെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ ഒരു ഉത്തരം . ഉപ്പും മുളകിലെ പാറുക്കുട്ടി തന്നെയായിരിക്കും. സിനിമയിലും സീരിയലിലും ബാലതാരങ്ങളായി ഒരുപാട് കുട്ടികൾ ഉണ്ടെങ്കിലും ഉപ്പും മുളകും കുടുംബത്തിലെ ബാലു നീലു ദമ്പതികളുടെ അഞ്ചാമത്തെ കണ്മണിയോളം വരില്ല ഒരു ബാലതാരവും. പരമ്പരയിൽ നാല് മാസം പ്രായമായപ്പോൾ എത്തിയ പാറുകുട്ടിയ്ക്ക് ഇന്ന് മൂന്നുവയസ്സാകുന്നു. ഒര്‍ജിനല്‍ പേര് ബേബി അമേയ ആണെങ്കിലും മലയാളികൾക്ക് എന്നും പാറുക്കുട്ടി തന്നെയാണ്

ഇപ്പോഴിതാ പാറുവിന്റെ യഥാര്‍ഥ അമ്മയായ ഗംഗലക്ഷ്മി മകളെ കുറിച്ച് പറഞ്ഞൊരു ഫേസ്ബുക്ക് കുറിപ്പാണ് വൈറലാവുന്നത്.

‘ഇപ്പോഴും അവൾ എന്തെങ്കിലും സ്പെഷ്യൽ ആയി ചെയ്തുകൊണ്ടിരിക്കും. ഒരണ്ണം കിട്ടിയില്ല ,അതിന് പകരം അനിയൻ വാവയുടെ ഒരു പാന്റ് വച്ച് അഡ്ജസ്റ്റ് ചെയ്തു. എന്നാണ് അമ്മ ഗംഗ എഫ്‌ബിയിൽ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കിട്ട ചിത്രം ഇതിനകം തന്നെ വൈറൽ ആയി കഴിഞ്ഞു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ചിത്രം ആരാധകര്‍ ഏറ്റുപിടിച്ചു. ഇപ്പോള്‍ പാറുക്കുട്ടിയുടെ ഫാന്‍സ് അസോസിയേഷനില്‍ നിറയെ ഈ ചിത്രമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഇതിന് മുന്‍പും മകളെ കുറിച്ച് ഗംഗലക്ഷ്മി പറഞ്ഞ കാര്യങ്ങളും ഫോട്ടോസുമെല്ലാം വൈറലായിരുന്നു

Noora T Noora T :