ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവത്തില്‍ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് വരുന്നത്.
നടൻ ഉണ്ണി മുകുന്ദനും ഇതിൽ അപലപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലേ എന്നൊരു ആരാധകൻ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമന്റ് കുറിച്ചു.
ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ്റ് ഒരെണ്ണം കൊടുത്തു , ഇനി വീട്ടിൽ വന്ന് പറയണോ എന്നാണ് ഉണ്ണി മുകുന്ദൻ കമന്റ് ചെയ്‌തത്. ഉണ്ണി മുകുന്ദന്റെ ഈ മാസ്സ് കമന്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.