താങ്കള്‍ മികച്ച ഒരു കോഴിയാവാനാണ് സാധ്യത; ആരാധകനോട് ഉണ്ണി മുകുന്ദന്‍; താരത്തിന്റെ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ഉണ്ണി മുകുന്ദൻ. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു . മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലൂടെ അത് വീണ്ടും തെളിയിക്കുകയും ചെയ്തു.

ഇപ്പോൾ ഇതാ ഉണ്ണി പങ്കുവെച്ച ഒരു ചിത്രവും അതിന്റെ കമന്റുമാണ് ശ്രദ്ധ നേടിയിരിക്കുന്നത്

കുട്ടിക്കാലത്ത് കുതിരപ്പുറത്തിരുന്ന ഒരു ചിത്രവും അതോടൊപ്പം തന്നെ മാമാങ്കം സിനിമക്കായി വീണ്ടും കുതിരപ്പുറത്ത് കയറിയ ചിത്രവുമാണ് പങ്കുവെച്ചത്. നമ്മുടെ ഒക്കെ ചെറുപ്പത്തില്‍ എടുത്ത ഫോട്ടോ കോഴിക്കൂടിന്റെ അടുത്തുള്ളതാണ്. ദൈവമേ, ഇനി എനിക്കും ഒരു വലിയ കോഴിയാകാനുള്ള അവസരമുണ്ടായിരിക്കും’ എന്നായിരുന്നു ആരാധകന്റെ കമന്റെ. അതെ സമയം ഉണ്ണി നൽകിയ കമന്റ് ആണ് ശ്രദ്ധ നേടിയത്

‘ആ തിരിച്ചറിവ് മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ ഒരു വിശ്വാസം. താങ്കള്‍ ഒരു മികച്ച കോഴിയാവാനാണ് സാധ്യത, ബ്രോ’, എന്നാണ്

unni mukundhan

Noora T Noora T :