കണ്‍മുന്നില്‍ ഉണ്ടായിരുന്ന ഈ പുഞ്ചിരി ഇനിയില്ല; വെറും അനാസ്ഥയും അലംഭാവവും മാത്രമല്ല കണ്ണില്‍ ചോരയില്ലാത്ത ക്രൂരത കൂടിയാണ്…

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ് ബുക്കിലാണ് പ്രതികരണം കുറിച്ചത് . വെറുമൊരു അനാസ്ഥയും അലംഭാവവും മാത്രമല്ല കണ്ണില്‍ ചോരയില്ലാത്ത ക്രൂരത കൂടിയാണെന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ;

‘എന്നും കണ്‍മുന്നില്‍ ഉണ്ടായിരുന്ന ഈ പുഞ്ചിരി ഇനിയില്ല എന്ന് ആ മാതാപിതാക്കള്‍ക്ക് എങ്ങനെ വിശ്വസിക്കാനും സഹിക്കാനുമാവും? ഇത് വെറുമൊരു അനാസ്ഥയും അലംഭാവവും മാത്രമല്ല കണ്ണില്‍ ചോരയില്ലാത്ത ക്രൂരത കൂടിയാണ്. മോളെ, നിനക്ക് ആദരാഞ്ജലികള്‍’, ഉണ്ണി കുറിച്ചു.
ചിലരുടെ അനാസ്ഥ കൊണ്ട് കൊച്ചുകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. ഇത് നീചമായ കുറ്റകൃത്യമാണെന്നാണ് നിവിന്‍ പോളി ഫേസ് ബുക്കിൽ കുറിച്ചു.

ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം നടന്നത് . ബത്തേരി ഗവ. സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥിയായ പുത്തന്‍കുന്ന് ചിറ്റൂരിലെ നൊത്തന്‍വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌നയുടെയും മകള്‍ ഷഹല ഷെറിനാണ് പാമ്ബുകടിയേറ്റ് മരിച്ചത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണം.വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ഒന്നും ചെയ്തില്ലെന്ന് സഹപാഠികള്‍ പറയുന്നു. കുട്ടിയുടെ രക്ഷിതാവ് എത്തിയ ശേഷം മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. 3.15ന് സംഭവം ഉണ്ടായിട്ടും 45 മിനിറ്റോളം ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നാണ് ആരോപണം.

unni mukundhan

Noora T Noora T :