കമൻ്റ് ഇട്ട എനിക്ക് ഒരു ലൈക്ക് റിപ്ലേ ഇട്ട സിനിമാ നടന് കൊട്ടക്കണക്കിന് ലൈക്ക്;കിടിലൻ മറുപടിയുമായി ഉണ്ണി മുകുന്ദൻ

മലയാളികളുടെ മസിലളിയൻ എന്നറിയപ്പെടുന്ന താരമാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും ഉണ്ണി സജീവമാണ്.ലോക്ക് ഡൗൺ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ തൻ്റെ പുത്തൻ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന് കമൻ്റുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. ചിത്രത്തിന് ഒരു ആരാധകൻ കുറിച്ചിരിക്കുന്ന കമൻ്റാണ് ഇപ്പോൾ ശ്രദ്ധ നേടിയത് . കുളിച്ചോണ്ടിരിക്കുമ്പോൾ പല്ലു തേക്കാമോ എന്നായിരുന്നു ആരാധകൻ്റെ കമൻ്റ്

ഈ കമൻ്റിന് ഉടൻ ലൈക്കും റിപ്ലേയുമായി ഉണ്ണി മുകുന്ദൻ എത്തി. നിന്നോണ്ടു കുളിക്കുമ്പോൾ പല്ലു തേക്കാം എന്നായിരുന്നു താരത്തിൻ്റെ മറുപടി. ഇതിന് ആരാധകർ ലൈക്കുകൾ വാരിക്കോരി നൽകി.

എന്തായാലും ബല്ലാത്ത ചെയ്ത്തായി പോയി, കമൻ്റ് ഇട്ട എനിക്ക് ഒരു ലൈക്ക് റിപ്ലേ ഇട്ട സിനിമാ നടന് കൊട്ടക്കണക്കിന് ലൈക്ക്. ചുമ്മാതല്ല ഈ നാടു നന്നാവാത്തെ എന്നായിരുന്നു അലിയുടെ മറുപടി.

വൈകാതെ തന്നെ ഈ കമൻ്റിനും റിപ്ലേയുമായി ഉണ്ണി എത്തി. കുറെ ചിരിച്ച ശേഷം ഉണ്ണി പറഞ്ഞു അലിയുടെ കമൻ്റിന് എല്ലാവരും ലൈക്ക് അടിക്കാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. ഇന്ന് നാട് നന്നാകുമോ ഇല്ലയോ എന്ന് നോക്കാം എന്നുമായിരുന്നു ഉണ്ണിയുടെ കമൻ്റ്.

unni mukundhan

Noora T Noora T :