ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തുകയ്ക്ക് ഉണ്ണി മുകുന്ദന് നായകനാകുന്ന ‘മാര്‍ക്കോ’യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റുപോയെന്ന് റിപ്പോര്‍ട്ടുകള്‍. റെക്കോഡ് തുകയായ അഞ്ച് കോടിയും 50% തിയേറ്റര്‍ ഷെയറും നല്‍കിയാണ് ഹിന്ദിയിലെ ഒരു മുന്‍നിര കമ്പനി അവകാശം സ്വന്തമാക്കിയത്.

ക്യൂബ്സ് ഇന്റര്‍നാഷണല്‍, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ ഷരീഫ് മുഹമ്മദും അബ്ദുല്‍ ഗദ്ധാഫും നിര്‍മ്മാണവും വിതരണവും നിര്‍വ്വഹിക്കുന്ന ആക്ഷന്‍ ചിത്രമാണ് മാര്‍ക്കോ.
ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന് അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

കെ ജി എഫ്, സലാര്‍ തുടങ്ങിയ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ സിനിമകളുടെ സംഗീത സംവിധായകനായ രവി ബസ്റൂര് ആദ്യമായി ഗാനങ്ങളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒരുക്കി ഒരു മലയാള സിനിമയുടെ ഭാഗം ആകുന്നു എന്ന പ്രത്യേകതയും ഉണ്ട് മാര്‍ക്കോയ്ക്ക്. എട്ട് ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന സിനിമയുടെ സ്റ്റണ്ട് മാസ്റ്റേഴ്സ് കലൈ കിംഗ്സണ്, സ്റ്റണ്ട് സില്‍വ, ഫെലിക്സ് എന്നിവരാണ്
ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. നായിക ബോളിവുഡില്‍ നിന്നായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
