ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ അക്കൗണ്ട്; പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് സൗഹൃദം സൃഷ്ടിക്കാൻ ശ്രമിക്കുന്നു!

മലയാളത്തിന്റെ യുവ നായകന്മാരിൽ ഒരാളാണ് ഉണ്ണിമുകന്ദൻ.വളരെ പെട്ടന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തി.സിനിമയ്ക്കകത്തും പുറത്തും താരത്തിന് നിരവധി ആരാധകരുണ്ട.ആരാധകരിൽ ഏറെയും പെൺകുട്ടികളാണ്.ഇപ്പോളിതാ തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പെൺകുട്ടികളുമായി സൗഹൃദം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്ന് പരാതി നൽകിയിരിക്കുകയാണ്.ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിലാണ് ഉണ്ണി മുകുന്ദന്റെ അച്ഛന്‍ മുകുന്ദന്‍ നായരാണ് പരാതി നല്‍കിയിരിക്കുന്നത്.

iam unni mukundan എന്നാണ് നടന്റെ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകളുടെ പേര്. അതിനു സമാനമായി ഇന്‍സ്റ്റഗ്രാമിലും ഫെയ്​സ്ബുക്കിലും iam.unnimukundan എന്നു വ്യാജ അക്കൗണ്ടുണ്ടാക്കി തന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി വച്ച് പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കല്‍ പതിവാക്കുന്നതായി തന്റെ ശ്രദ്ധയില്‍പെട്ടുവെന്നും ഇത്തരം വ്യാജ പ്രവണതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്‌സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടന്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ചുവെന്ന് ഒറ്റപ്പാലം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

unni mukundan’s father filed case against fake facebook account

Sruthi S :