ബോഡിബില്ഡിങ്ങിലും ഫിറ്റ്നസ്സിലും ഇച്ചിരി കമ്പം ഏറെ ഉള്ള ആളാണ് ഉണ്ണി മുകുന്ദൻ .മലയാള സിനിമ പ്രേമികളുടെ സ്വന്തം ‘മസ്സിലളിയൻ ‘ തന്നെ ആണ് ഉണ്ണി മുകുന്ദൻ .വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെ മസിലളിയന്‍ എന്ന വിളിപ്പേരും താരത്തിന് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ മാമാങ്കം എന്ന ചിത്രത്തിലെ ചാവേറാകാന്‍ താരം ഒന്നുകൂടി മസിലുകള്‍ ഉരുട്ടുകയാണെന്ന വിവരവും ചിത്രങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ജിമ്മില്‍ നിന്നുള്ള മറ്റൊരു പുള്‍ അപ് വീഡിയോ കൂടി ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിരിക്കുന്നു.
മാമാങ്കത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .ചിത്രത്തിന്റെ തിരക്കഥാകൃത്ത് സജീവ് പിള്ളയുടെ സംവിധാനത്തില്‍ ആരംഭിച്ച ചിത്രം ഇപ്പോള്‍ പൂര്‍ണമായും പുതിയ താരനിരയും അണിയറ പ്രവര്‍ത്തകരുമായാണ് മുന്നോട്ടു പോകുന്നത്. നിര്‍മാതാവ് വേണു കുന്നപ്പള്ളിയും സജിവും തമ്മിലുള്ള തര്‍ക്കങ്ങള്‍ ആദ്യം പുറത്തെത്തിയത് ചിത്രത്തില്‍ നിന്ന് ധ്രുവനെ മാറ്റി ആ വേഷത്തിലേക്ക് ഉണ്ണി മുകുന്ദനെ കൊണ്ടു വന്നതോടെയാണ്. ഇതിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ചന്ദ്രോത്ത് പണിക്കര്‍.
unni mukundan viral workout video