എന്റെ ഭഗവാന്‍ വീട്ടിലേയ്ക്ക് മടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേയുള്ളൂ, എല്ലാവര്‍ക്കും ഐശ്വര്യം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു; ഉണ്ണി മുകുന്ദന്‍

മലയാികള്‍ക്ക് പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ താരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം നാളെ നടക്കാനിരിക്കെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.

തന്റെ ഭഗവാന്‍ വീട്ടിലേക്ക് തിരിച്ചുവരുന്ന നിമിഷം ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

എന്റെ ഭഗവാന്‍ വീട്ടിലേയ്ക്ക് മടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേയുള്ളൂ എന്ന വസ്തുത, എന്റെ ഹൃദയത്തെ ജീവിതത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അനുഭവിപ്പിക്കുകയാണ്. എല്ലാവര്‍ക്കും ഐശ്വര്യം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും ജയ്ശ്രീറാം. ഉണ്ണി മുകുന്ദന്‍ കുറിച്ചു.

കഴിഞ്ഞ ദിവസം പ്രതിഷ്ഠാ ദിനത്തില്‍ വീടുകളില്‍ വിളക്ക് കത്തിക്കണമെന്നും താരം കുറിച്ചിരുന്നു. ജനുവരി 22ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം എന്നാണ് താരം പറഞ്ഞത്.

Vijayasree Vijayasree :