ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് കമന്റുമായി മാർക്കോ നിർമാതാവ് ഷെരീഫ് മുഹമ്മദ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ് ഉണ്ണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മല്ലൂസിംഗ് എന്ന് വൈശാഖ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് ഒരു ബ്രേക്ക് കിട്ടിയത്.

ഇപ്പോഴിതാ മലയാളത്തിൽ താൻ ചെയ്ത മൂന്ന് സിനിമകളിലെ വേഷങ്ങളുടെ ഓർമ്മകളുമായി എത്തിയിരിക്കുകയാണ് നടൻ. ഇൻസ്റ്റഗ്രാം പോസ്റ്റായി ‘ഓർമകൾ’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോകൾ പങ്കുവച്ചത്. വിക്രമാദിത്യൻ, മാളികപ്പുറം, മാർക്കോ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഫോട്ടോയാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതിൽ ‘മാർക്കോ’ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് കുറിച്ച കമന്റ് വൈറലായിരിക്കുകയാണ്. ”Movie Charactors ? Influencers ?” എന്നാണ് ഷെരീഫ് മുഹമ്മദ് പങ്കുവെച്ചിരിക്കുന്ന കമന്റ്.

അടുത്തിടെ സമൂഹചത്തിൽ നടക്കുന്ന അതക്ര മങ്ങൾക്ക് കാരണം ‘മാർക്കോ’ സിനിമ പോലെയുളള വയലൻസ് സിനിമകളാണെന്നും മാർക്കോ സമൂഹത്തിൽ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന എന്ന തരത്തിൽ ചർച്ചകളും വാദപ്രതിവാദങ്ങളും നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഷെരീഫ് മുഹമ്മദിന്റെ കമന്റ്.

കഴിഞ്ഞ വർഷം നടന്റേതായി പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു മാർക്കോ. മാർക്കോ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ചിരുന്നു. കിടിലൻ ആക്ഷൻ സീനുകളും മറ്റുമായി ബോളിവുഡ് പ്രേക്ഷകരെ വരെ ചിത്രം പിടിച്ചിരുത്തിയിരുന്നു. ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സൺസ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെയാണ് റിലീസിനെത്തിയത്. മലയാളത്തിലെ മറ്റൊരു 100 കോടി ചിത്രമെന്ന നേട്ടവും മാർക്കോയ്ക്ക് വന്ന് ചേർന്നിരുന്നു. ഇപ്പോഴും ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്.

Vijayasree Vijayasree :