ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയതാരമാണ് ഉണ്ണിമുകുന്ദൻ.മല്ലുസിംഗ് എന്ന ചിത്രമാണ് താരത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്ത ചിത്രം.തന്റെ ഏറ്റവും പുത്തിയ ചിത്രങ്ങളുടേയും മറ്റും വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.എന്നാലിതാ ഇപ്പോൾ തന്റെ പിറന്നാൾ ദിനത്തിലെ വിശേഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.തന്റെ പിറന്നാളിന് ആശംസ അറിയിച്ച് വന്ന കത്തുകളുടെ ചിത്രമാണ് തരാം ഏറ്റവും പുതിയതായി പങ്കുവെച്ചതിരിക്കുന്നത്.അതും എണ്ണിയാൽ തീരാത്തത്ര കത്തുകൾ.ഇത്രയും കാമുകിമാരും ആരാധകരും ഉണ്ടോ എന്ന് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ ആരാധകർ.തനിക്ക് വന്ന കത്തുകൾ നിരത്തിവെച്ച് അതിനരികിൽ ഇരിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.നിരവധി കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
സെപ്റ്റംബർ 22 നായിരുന്നു താരത്തിന്റെ പിറന്നാൾ.എന്നാൽ പിറന്നാളിന് രണ്ടു ദിവസം മുന്നേ തന്നെ
ആഘോഷം ആരംഭിച്ചിരുന്നു.കുട്ടികൾക്കൊപ്പവും പോളി ഗാർഡൻ ചാരിറ്റി ഹോമിലെ അന്തേവാസികൾക്കൊപ്പവുമാണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചത്.അവർക്കൊപ്പം തന്റെ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതിൽ താൻ സന്തോഷവാനാണെന്ന് ഉണ്ണി പറയുന്നു.ഇൻസ്റാഗ്രാമിലൂടെ തനിക്ക് ആശംസ അറിയിച്ചവർക്കും തനിക്കുവേണ്ടി പ്രാർത്ഥിച്ചവർക്കും താരം നന്ദി അറിയിച്ചു.പോളി ഗാർഡൻ ചാരിറ്റി ഹോമിലെ അന്തേവാസികൾക്കൊപ്പമുള്ള കുറേ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
ഉണ്ണിമുകുന്ദൻ പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ ..
ഒരു ജന്മദിനം കൂടി കടന്നു പോയി..ഈ കഴിഞ്ഞ ദിവസം എന്റെ ജന്മദിനത്തിന് ആശംസകൾ അറിയിച്ച, എന്നെ സ്നേഹിക്കുന്ന ഓരോരുത്തരോടും നന്ദി പറയുന്നു. എന്റെ ഓരോ ജന്മദിനവും ഏറ്റവും സന്തോഷകരമാക്കി തീർക്കുന്നത് നിങ്ങൾ ഓരോരുത്തരും ആണ്. നിങ്ങളുടെ ഹൃദയത്തിൽ നിന്നു വരുന്ന ഓരോ വാക്കും എനിക്ക് ലഭിക്കുന്ന അനുഗ്രഹം ആയി കണക്കാക്കുന്നു..കഴിഞ്ഞ വർഷം എന്റെ ജന്മദിനം ഞാൻ ആഘോഷിച്ചത് നമ്മുടെ സമൂഹത്തിൽ നിന്നു ഒറ്റപ്പെട്ടു ജീവിക്കുന്ന പോളി ഗാർഡൻ ചാരിറ്റി ഹോമിലെ അന്തേവാസികളുടെ ഒപ്പമാണ്. അന്ന് അവിടെ നിന്നു പോരുമ്പോൾ അവർക്ക് വാക്ക് നൽകിയിരുന്നത് പോലെ ഈ വർഷവും എന്റെ ജന്മദിനത്തിലെ സായാഹ്നം അവർക്കൊപ്പം ചെലവിടാൻ എനിക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം എങ്ങനെ പിരിഞ്ഞോ, അതിന്റെ തുടർച്ചയെന്നോണം അവരിൽ ഒരാളായി ആണ് അവർ എന്നെ ഇത്തവണയും സ്വീകരിച്ചത്. അവരോടൊപ്പം ചിലവിട്ട ഓരോ നിമിഷവും എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മനോഹര നിമിഷങ്ങളായി ഞാൻ കാത്തു വെക്കും..കാരണം ആ നിമിഷങ്ങൾ ആണ് ഒരു മനുഷ്യനെന്ന നിലയിൽ എന്നെ വളർത്തുന്നത്..ഒരാൾക്ക് വളരാൻ ഒരു വർഷമൊന്നും വേണ്ട..മനസ്സിൽ നന്മയും സ്നേഹവും മാത്രം സൂക്ഷിക്കുന്ന ഇതുപോലുള്ള മനുഷ്യർക്കൊപ്പമുള്ള കുറച്ചു നിമിഷങ്ങൾ മാത്രം മതി…എന്റെ ജന്മദിനം ഇത്രയും മനോഹരമാക്കി മാറ്റിയ ആ മനസ്സുകൾക്കും എപ്പോഴും എനിക്കൊപ്പമുള്ള എന്റെ അനിയന്മാർക്കും ഉണ്ണിയേട്ടാ എന്നു വിളിച്ച് എന്നെ ഹൃദയത്തോട് ചേർക്കുന്ന നിങ്ങൾ ഓരോരുത്തർക്കും നന്ദി പറയാൻ ഈ നിമിഷം ഞാൻ വിനിയോഗിക്കുന്നു…പോളി ഗാർഡനിലെ അന്തേവാസികൾക്ക് ഒപ്പമുള്ള എന്റെ നിമിഷങ്ങൾ പകർത്തിയ രാകേഷിനും എല്ലാത്തിനും മേൽനോട്ടം വഹിച്ച സുഗേഷിനും നന്ദി…ആ നിമിഷങ്ങൾ നിങ്ങൾക്കായി ഇവിടെ പങ്കു വയ്ക്കുന്നു.
യുവ താര നിരയിൽ പകരംവെയ്ക്കനാകാത്ത വ്യക്തിത്വത്തിനുടമയാണ് ഉണ്ണുമുകുന്ദൻ.നന്ദനം സിനിമയുടെ തമിഴ് റീമേക്കിലൂടെ സിനിമയിലേക്ക് കാലെടുത്തുവെച്ച താരത്തിന് പിന്നീട് നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചു.ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിൽ പ്രധാന കഥാപാത്രത്തിൽ എത്തിയ താരം എപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്.
unni mukundan instagram post about his birthday celebration