മറ്റു നടന്മാർ വേണ്ടെന്നുവച്ച സിനിമകൾ ചെയ്തു മസിൽ വില്ലനിൽ നിന്നും നായകനിലേക്കു ഉണ്ണിമുകുന്ദൻ എങ്ങനെ തിരിച്ചെത്തി ??

മറ്റു നടന്മാ‍ർ വേണ്ടെന്നുവച്ച സിനിമകൾ ചെയ്തു മസിൽ വില്ലനിൽ നിന്നും നായകനിലേക്കു ഉണ്ണിമുകുന്ദൻ എങ്ങനെ തിരിച്ചെത്തി ??

പ്രേക്ഷരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. പുതിയ സിനിമ ‘ഷെഫീക്കിന്റെ സന്തോഷം’ തിയറ്ററിലെത്തിയ വേളയിൽ ഉണ്ണി മുകുന്ദൻ സംസാരിക്കുന്നു. മേപ്പടിയാൻ സിനിമ ചെയ്ത് കഴിഞ്ഞത്തിനു ശേഷം വ്യത്യസ്ഥമായ ഒരു കഥയ്ക്കുള്ള ശ്രമത്തിൽ ഇരിക്കുമ്പോഴാണ് ഉണ്ണിയെ തേടി ഷെഫീക്കിന്റെ സന്തോഷങ്ങൾ എത്തുന്നത്. തന്റെ കൂടെയുള്ളവരുടെ സന്തോഷം സ്വന്തം സന്തോഷമായി കാണുന്ന, ഒരുപാട് സ്വപ്നങ്ങളുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ഒരുപാട് ആത്മാർത്ഥതയും സ്നേഹവും കാണിക്കുന്നവരുടെ ജീവിതത്തിൽ വരുന്ന തിരിച്ചടികളിലൂടെ കഥ പറയുമ്പോൾ പ്രേക്ഷകർക്ക് അത് പെട്ടെന്ന് മനസിലാകും എന്നതാണ് ഈ സിനിമയെ വ്യത്യസ്ഥമാക്കുന്നത്. സിനിമയിലെ പല വൈകാരിരംഗങ്ങളും ഉണ്ണി മുകുന്ദൻ ഏറെ ഭംഗിയായി അവതരിപ്പിച്ചു.

കുടുംബ പ്രേക്ഷകർക്ക് കണക്ട് ആകുന്ന തരത്തിൽ ആണ് ഈ സിനിമ ചെയ്തിരിക്കുന്നത്. തനിക്ക് ഇത്തരത്തിൽ ഉള്ള സിനിമകൾ ചെയ്യാൻ കഴിയും എന്ന് തെളിയിക്കാൻ ഉള്ള ശ്രമമാണിത്. മറ്റു ജീവിതശൈലി രോഗങ്ങൾ പറയുന്ന പോലെ പൈൽസ് എന്ന രോഗത്തെ കുറിച്ച് ആരും പുറത്തു പറയാറില്ല. മേപ്പടിയാൻ സിനിമ ചെയ്യേണ്ടതിനാൽ 4 വർഷത്തോളം വില്ലൻ വേഷങ്ങളിലും മറ്റുമാണ് അഭിനയിച്ചത്. എന്റെ ശരീരം മാറ്റിവച്ച് എനിക്ക് അഭിനയിക്കാനാവില്ല. അതിന്റെ പേരിൽ പലപ്പോഴും ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവസരങ്ങളെ ബാധിച്ചിട്ടുമുണ്ട്. മറ്റു നടന്മാ‍ർ വേണ്ടെന്നുവച്ച സിനിമകൾ പലതും ചെയ്തിരുന്ന ഞാൻ, ഇപ്പോൾ എനിക്ക് ഇഷ്ടപ്പെട്ട സിനിമകൾ ചെയ്യുന്നുണ്ട്. ചെറുതെങ്കിലും അഭിനയ സാധ്യതകളുള്ള നല്ല വേഷം ലഭിച്ചാൽ ഇനിയും ചെയ്യും.

ഇതുവരെയുള്ള സിനിമാജീവിതത്തിലെ ഏറ്റവും നല്ല അവസ്ഥയിലൂടെയാണ് ഞാൻ പോകുന്നത്. ഇനി വരുന്ന ‘മാളികപ്പുറം’ വലിയ റിലീസ് ലക്ഷ്യമിടുന്ന സിനിമയാണ്. പിന്നെ, ഗന്ധർവനായി അഭിനയിക്കുന്ന ഗന്ധർവൻ ജൂനിയർ. ഇങ്ങനെ കുറച്ചു സിനിമകളുണ്ട്. യശോധയ്ക്കു ശേഷം തെലുങ്കിൽ നിന്നുള്ള സിനിമ വന്നെങ്കിലും ഇവിടെ ചെയ്തു തീർക്കേണ്ട സിനിമകൾ ഉള്ളതിനാൽ തീരുമാനമായിട്ടില്ല.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ഷഫീക്കിന്റെ നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നര്‍ എന്ന വിഭാഗത്തിലാണ് ചിത്രം എത്തിയത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത് ആണ്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക് സാധിച്ചു. വലുതും ചെറുതുമായി നിരവധി വേഷങ്ങൾ താരം ചെയ്‌തു. ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഏറെ ഗോസിപ്പുകൾ നേരിട്ടിട്ടുള്ള ഒരു താരം കൂടിയാണ് ഉണ്ണിമുകുന്ദൻ. കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീനിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു. മല്ലൂസിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്.

2013ല്‍ ഇതു പാതിരാമണല്‍, ഒറീസ,ഡി കമ്പനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2014ല്‍ ദി ലാസ്റ്റ് സപ്പര്‍, വിക്രമാദിത്യന്‍, രാജാധിരാജ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്..2018ല്‍ നായകനായി എത്തിയ ഭാഗമതി (തമിഴ്-തെലുങ്ക്)ഇര, ചാണക്യതന്ത്രം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

Kavya Sree :