ജന്മദിനം കുട്ടികൾക്കൊപ്പം ആഘോഷിച്ച് ഉണ്ണി മുകുന്ദൻ….

യുവ താര നിരയിൽ പകരംവെയ്ക്കനാകാത്ത വ്യക്തിത്വത്തിനുടമയാണ് ഉണ്ണുമുകുന്ദൻ.നന്ദനം സിനിമയുടെ തമിഴ് റീമേക്കിലൂടെ സിനിമയിലേക്ക് കാലെടുത്തുവെച്ച താരത്തിന് പിന്നീട്‌ നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചു.ഇന്ന് ഉണ്ണിമുകുന്ദന്റെ ജന്മദിനമാണ്.എന്നാൽ രണ്ടു ദിവസം മുമ്പ് തന്നെ താരം ആഘോഷം തുടങ്ങിക്കഴിഞ്ഞു.തന്റെ പിറന്നാൾ കുട്ടികളോടൊപ്പം ആഘോഷിക്കുന്ന വീഡിയോയാണ് ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത്.കേക്കുമുറിച്ചും മധുരം പങ്കുവെച്ചും കുട്ടികൾക്കൊപ്പം സമയം പങ്കുവെക്കുന്നതാണ് വീഡിയോ. വിഡിയോയിൽ നിരവധി പേർ ഉണ്ണുമുകുന്ദന് ആശംസ അറിയിക്കുന്നുണ്ട്.

ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിൽ പ്രധാന കഥാപാത്രത്തിൽ എത്തിയ താരം എപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്.

unni mukundan celebrated his birthday with childrens

Sruthi S :