തൃശൂര്‍ ഭാഷ വളരെ ഭംഗിയായി മോഹന്‍ലാല്‍ അവതരിപ്പിച്ചു, സിനിമ കണ്ടപ്പോള്‍ അത് ഞാന്‍ തന്നെ ആണെന്ന് തന്നെ തോന്നി; യഥാര്‍ത്ഥ ജയകൃഷ്ണ്‍

മലയാളി സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കാത്ത ചിത്രമാണ് പത്മരാജന്റെ തൂവാനത്തുമ്പികള്‍. സംവിധായകന്‍ രഞ്ജിത്ത് തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ ഉപയോഗിച്ചിരിക്കുന്ന തൃശൂര്‍ ഭാഷ ശരിയല്ലെന്നും അന്ന് പത്മരാജനും മോഹന്‍ലാലും അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ലായെന്നും പറഞ്ഞതിന് പിന്നാലെ ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും.

രഞ്ജിത്തിന്റെ പ്രസ്താവനക്കെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. പത്മരാജന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് താന്‍ ചെയ്തതെന്ന് മോഹന്‍ലാലും പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിനിമയെക്കുറിച്ചും ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് യഥാര്‍ത്ഥ ജീവിതത്തിലെ ജയകൃഷ്ണന്‍. പത്മരാജന്റെ സുഹൃത്തായിരുന്ന ഉണ്ണി മേനോന്റെ കഥയായിരുന്നു പിന്നീട് വികസിപ്പിച്ച് പത്മരാജന്‍ തൂവാനത്തുമ്പികള്‍ ആക്കിയത്.

ചിത്രം കണ്ടപ്പോള്‍ സിനിമയില്‍ തന്നെയായിരുന്നു കണ്ടതെന്നും തൃശൂരിനെ നന്നായി അറിയാത്ത മോഹന്‍ലാല്‍ വളരെ തന്മയത്വത്തോടെ തന്നെ തൃശൂര്‍ ഭാഷ അവതരിപ്പിച്ചിട്ടുണ്ടെന്നുമാണ് ഉണ്ണി മേനോന്‍ പറയുന്നത്. പത്മരാജന്‍ പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ വളരെ മനോഹാരിതയോടെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമ കണ്ടപ്പോള്‍ അത് ഞാന്‍ തന്നെ ആണെന്ന് തന്നെ തോന്നി. മോഹന്‍ലാല്‍ അത് വളരെ തന്മയത്വത്തോട് കൂടി അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ ഭാഷയും വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന്, ഇവിടെ തൃശൂര്‍ ഒന്നും അറിയുകയില്ല. നന്നായിട്ട് ചെയ്യാനുള്ള കാരണം പത്മരാജനാണ്. പത്മരാജന്‍ ഓരോ കാര്യങ്ങളും പറഞ്ഞ് മനസിലാക്കി കൊടുത്ത് വളരെ ആത്മാര്‍ത്ഥയോടെയാണ് ആ സിനിമ ചെയ്തിട്ടുള്ളത്. അതിന്റെ ഒരു ഗുണം ആ സിനിമ കാണുമ്പോള്‍ മനസിലാവും’ എന്നും ഉണ്ണി മേനോന്‍ പറയുന്നു.

Vijayasree Vijayasree :