മിനി സ്ക്രീനിൽ സൂപ്പർ ഹിറ്റായ ആ മോഹൻലാൽ ചിത്രം തിയറ്ററിൽ ദയനീയമായി തകർന്നടിയാൻ കാരണം ഇതായിരുന്നു!

മിനി സ്ക്രീനിൽ സൂപ്പർ ഹിറ്റായ ആ മോഹൻലാൽ ചിത്രം തിയറ്ററിൽ ദയനീയമായി തകർന്നടിയാൻ കാരണം ഇതായിരുന്നു!

ഒരു താരത്തിന്റെ രണ്ടു ചിത്രങ്ങൾ ഒരേ ദിവസം റിലീസ്‌. ഒരു ചിത്രം ഫ്ളോപ്പാകുകയും മറ്റേത് സൂപ്പർ ഹിറ്റായി ഓടുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്‌. അത്തരത്തിൽ മറ്റൊരു മോഹൻ ലാൽ ചിത്രത്തിന്റെ വിജയം കാരണം നിറം മങ്ങിപ്പോയ ചിത്രമായിരുന്നു അങ്കിൾ ബൺ. മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ട്‌ എന്നാൽ പ്രേക്ഷകർക്ക്‌ മുന്നിൽ ആദ്യം തെളിയുന്ന ചിത്രം സ്ഫടികം ആണ്‌.

സ്ഫടികത്തിന്‌ മുമ്പ്‌ മോഹൻലാലിനെ നായകനാക്കി 1991ൽ തിയറ്ററിലെത്തിയ ഭദ്രൻ ചിത്രമായിരുന്നു സ്ഫടികം. അസാമാന്യ വണ്ണമുള്ള ചാർളി ചാക്കോ എന്ന കഥാപാത്രം മോഹൻലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു.

ഏറെ പ്രതീക്ഷയോടെ തിയറ്ററിലെത്തിയ ചിത്രം പക്ഷെ ബോക്‌സ്‌ ഓഫീസിൽ ചലനം സൃഷ്ടിച്ചില്ല. മോഹൻലാലിന്റെ തടിയൻ മേക്കോവറിന്‌ കൈയടി ലഭിച്ചെങ്കിലും ചിത്രത്തിന്‌ തണുത്ത പ്രകടനമായിരുന്നു. അതേ സമയം പില്ക്കാലത്ത്‌ ടെലിവിഷനിൽ ചിത്രത്തിന്‌ മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.

പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ കിലുക്കമായിരുന്നു അങ്കിൾ ബണ്ണിന്റെ വിജയം തട്ടിയെടുത്തത്‌. മോഹൻലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളും പട്ടികയിൽ ഇടം നേടിയ ചിത്രമാണ്‌ കിലുക്കം.

1991 ആഗസ്റ്റ്‌ 15നായികരുന്നു കിലുക്കം, അങ്കിൾ ബൺ എന്നീ ചിത്രങ്ങൾ തിയറ്ററിൽ എത്തിയത്‌. പ്രിയദർശന്റെ സംവിധാനത്തിൽ തിയറ്ററിലെത്തിയ കിലുക്കം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. രേവതി നായികയായെത്തിയ ചിത്രത്തിൽ ജഗതി-ലാൽ കൂട്ടുകെട്ടായിരുന്നു പ്രധാന ആകർഷണം. രണ്ട്‌ മോഹൻലാൽ ചിത്രങ്ങൾ പുറത്തിറങ്ങിയപ്പോൾ ഒരെണ്ണം ബ്ളോക്ക്‌ ബസ്റ്ററും ഒരെണ്ണം പൂർണ്ണ പരാജയവുമായി മാറുകയായിരുന്നു.

മോഹൻലാലിന്റെ തന്നെ ഒരേ സമയം തിയറ്ററിലെത്തിയ മറ്റ് രണ്ട് ചിത്രങ്ങളാണ്‌ യോദ്ധയും അദ്വൈതവും. യോദ്ധ ശരാശരി വിജയം സ്വന്തമാക്കിയപ്പോൾ മോഹൻലാൽ-പ്രിയദർശൻ ചിത്രം അദ്വൈതം സൂപ്പർ ഹിറ്റായി മാറി.

Sajtha San :