ചേട്ടാ തുടയിൽ ഒരു ടാറ്റു വേഗം ഇട്ടിട്ടു വാ എന്നിട്ട് ആ ചേച്ചിടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്; മോശം കമന്റ്റ് പങ്ക് വച്ചയാൾക്ക് ഉമാ നായരുടെ മാസ് മറുപടി!

വാനമ്പാടി പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കടന്ന് കയറിയ താരങ്ങളാണ് ഉമ നായരും നടൻ സായ് കിരൺനായരും. ഉമ നായർ പങ്ക് വച്ച ഒരു ചിത്രവും, അതെ ചുറ്റിപറ്റി നടന്ന ചർച്ചയും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടൻ സായ് കിരൺ റാമിനൊപ്പമുള്ള ടാറ്റൂ ചെയ്ത ചിത്രം ആണ് ഉമാ നായർ ഇൻസ്റ്റയിലൂടെ പങ്കിട്ടത്. “ടാറ്റൂ ആർട്ട്‌ ഒരുപാട് ഇഷ്ടമായിരുന്നു ഒപ്പം പേടിയും എനിക്ക് ധൈര്യം തന്നത് ടാറ്റൂ പ്രേമി ആയ പ്രിയപ്പെട്ട സായി കിരൺ” എന്ന ക്യാപ്ഷ്യനോടെ ഉമ പങ്കിട്ട ചിത്രത്തിന് നിരവധി അഭിപ്രായങ്ങൾ ആണ് ഉയർന്നുവന്നത്. ചിലർ വളരേ മനോഹരം ആയിരിക്കുന്നു എന്ന് കമന്റ് പങ്ക് വച്ചപ്പോൾ അശ്ലീലച്ചുവയോടെയുള്ള അഭിപ്രായങ്ങളും ചിലർ പങ്കിട്ടു

അശ്ലീല ഭാഷയിൽ ഉള്ള കമന്റിനാണ് ഉമാ നായർ ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള മറുപടി നൽകി രംഗത്ത് വന്നത്. “ചേട്ടാ തുടയിൽ ഒരു ടാറ്റു വേഗം ഇട്ടിട്ടു വാ എന്നിട്ട് ആ ചേച്ചിടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്” എന്നാണ് ഒരാൾ കമന്റിട്ടത്. “മോന് കണ്ടിട്ട് അങ്ങ് സുഖിക്കുന്നില്ല അല്ലെ, പോട്ടെ സാരമില്ല ഈ അസുഖത്തിന് ഇപ്പൊ നല്ല ചികിത്‌സ കേരളത്തിൽ ഉണ്ട്”, എന്നാണ് ഉമ നൽകിയ മറുപടി. എന്തായാലും ഉമ നായരുടെ മറുപടി ആവശ്യമായിരുന്നു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

Noora T Noora T :