ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലെസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഉള്ളൊഴുക്ക്; സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

ഉര്‍വശി പാര്‍വതി തിരുവോത്ത് എത്തിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘ഉള്ളൊഴുക്ക്’. കേരളത്തെ നടിക്കിയ കൂടത്തായി സംഭവങ്ങളെ ആസ്പദമാക്കി ‘കറി ആന്റ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്.

തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പാര്‍വതിയും ഉര്‍വശിയും ഗംഭീരമായിട്ടുണ്ടെന്നെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ അണിയറപ്രവര്‍ത്തകരെ സംബന്ധിച്ച് പുതിയൊരു സന്തോഷം കൂടി വന്നിരിക്കുകയാണ്.

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലെസിലേക്ക് (ഐഎഫ്എഫ്എല്‍എ) തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഉള്ളൊഴുക്ക്. ജൂൺ 29-നാണ് ചിത്രത്തിന്റെ പ്രീമിയർ നടക്കുന്നത്.

കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബവും അതിനിടയ്ക്ക് സംഭവിക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളുമാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്.

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തിലും തിരക്കഥാ രചനയിലും, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വീഡിയോഗ്രഫിയിലും പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് ക്രിസ്റ്റോ ടോമി.

2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്.

ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

Vijayasree Vijayasree :