മീഡിയക്കാരോട് ഇവിടുത്തെ ജനങ്ങൾക്ക് പുച്ഛം തോന്നിയ ദിവസം, അവര് കൊടുത്ത വാർത്ത മുഴുവൻ വസ്‌തുതാ വിരുദ്ധമാണ്, വൃത്തികെട്ട സമീപനം, സത്യവസ്ഥ വെളിച്ചത്ത് കൊണ്ടുവരുകയാണ് ചെയ്യേണ്ടത്; പൊട്ടിത്തെറിച്ച് ഉല്ലാസിന്റെ സുഹൃത്ത്

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉല്ലാസ് പന്തളത്തിന്റെ ജീവിതത്തില്‍ ഏറ്റവും ദുഖമുണ്ടാക്കുന്ന ഒരു സംഭവം നടന്നത്. അദ്ദേഹത്തിന്റെ ഭാര്യ ആശ ജീവനൊടുക്കുകയായിരുന്നു. ഭാര്യയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ ഉല്ലാസിനെതിരെ വ്യാജ വാര്‍ത്ത ആരോപണങ്ങളും പുറത്തുവന്നിരുന്നു. ഭാര്യ ആശയുടെ മരണത്തിന് കാരണം ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഉല്ലാസിന്റെ അയല്‍വാസികള്‍ രംഗത്ത് എത്തിയിരുന്നു. വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമാണ് അദ്ദേഹത്തിന്റേതെന്നാണ് അയല്‍വാസികള്‍ പറഞ്ഞത്. ഭാര്യ ആശ ആത്മഹത്യ ചെയ്യുന്ന ദിവസം യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടായില്ലെന്നും അയല്‍വാസികള്‍ പറയുന്നു.

ഇപ്പോഴിതാ ഉല്ലാസ് പന്തളത്തിന്റെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ വിജയൻ സത്യവസ്ഥ വെളിപ്പെടുത്തുകയാണ്. മഴവിൽ കേരളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ഏതൊരു മനുഷ്യന്റെയും വീടുകളിൽ ഇന്നത്തെ കാലത്ത് സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളൊക്കെ തന്നെയാണ് ചിന്തിക്കാൻ കഴിവില്ലാത്ത പ്രായോഗിക തലത്തിൽ ബുദ്ധിപരമായിട്ട് കാര്യങ്ങൾ ചെയ്യാൻ കഴിവില്ലാത്ത ഏതൊരു വ്യക്തിക്കും ഒരുപക്ഷേ ഏതൊരു വീട്ടിലും സംഭവിക്കാവുന്ന ഒരു കൈയബദ്ധം തന്നെയാണ്.

ഒരു കുടുംബമായി കഴിഞ്ഞാൽ ചിലപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. ദുർബല ചിന്താഗതിയുള്ള ചില ആളുകൾക്ക് അതിനെ ഓവർകം ചെയ്യാനുള്ള കഴിവില്ലാതെ വരുമ്പോൾ ഒരു ദുർബല നിലപാട് എടുക്കും. അത് വലിയൊരു അപകടത്തിലേക്ക് നയിക്കും. അത്തരം ഒരു സിറ്റുവേഷനിലൂടെയാണ് ഇപ്പോൾ ജീവിതം നഷ്ടപ്പെട്ടത്. സ്വന്തമായി തന്നെ അങ്ങനെ ഒരു സാഹചര്യം അദ്ദേഹത്തിന്റെ വൈഫ് ചെയ്തതാണ് എന്നുള്ളത് തന്നെയാണ് നമ്മൾക്കെല്ലാം മനസ്സിലാകുന്നത്.

ഒരിക്കലും ഉല്ലാസിനെപോലെ ഒരാൾക്ക് അങ്ങനെ ചെയ്യേണ്ട ആവിശ്യം എന്താണ്. ഈ ലോകത്ത് ജീവിക്കുന്ന ആളുകൾക്ക് അറിയാമല്ലോ ഒരാളെ ഒഴിവാക്കണമെങ്കിൽ ഇങ്ങനെയാണോ ചെയ്യേണ്ടത്. അദ്ദേഹം ഒരു കലാകാരനാണ്. വളരെ താഴ്ന്ന അവസ്ഥയിൽ നിന്ന് കഷ്ടപ്പെട്ട് ഈ അവസ്ഥയിൽ എത്തിയ മനുഷ്യൻ.

അദ്ദേഹത്തിന്റെ ജീവിതത്തിലെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത വസ്തുവകകളിൽ കുടുംബവുമൊത്ത് സന്തോഷത്തോടെ ജീവിക്കുമ്പോൾ എന്തെങ്കിലും വാക്ക് തർക്കത്തിന്റെ പേരിൽ ഉണ്ടാകുന്ന കൈബന്ധം. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നല്ലേ സംഭവിച്ചിരിക്കുന്നത്. അദ്ദേഹം ഇതാണ് കഷ്ട പെട്ട് ഈ നിലയിൽ കൊണ്ട് എത്തിച്ചതിൽ ഒരു മോശം നിലപാട് കാണിക്കേണ്ട ആവിശ്യം ഉണ്ടോ?

മീഡിയക്കാരോട് ഇവിടുത്തെ ജനങ്ങൾക്ക് പുച്ഛം തോന്നിയ ദിവസമാണ്. വസ്തുത അന്വേഷിക്കുക എന്നതിലുപരി ഇതാണ് സംഭവം എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്ന വളരെ മ്ലേച്ഛമായ മൃഗീയമായ ഏറ്റവും തരം താണ പണത്തിന് വേണ്ടി എന്തും നാറിയ വൃത്തികെട്ട സമീപനമാണ് ഇന്ന് ഓൺലൈൻ മീഡിയ ഇവിടെ വന്ന് കാണിച്ച പോയത്. അവര് കൊടുത്ത വാർത്ത മുഴുവൻ വസ്‌തുതാ വിരുദ്ധമാണ്. ഇത് അന്വേഷിച്ച പോലീസ് ഉദോഗസ്ഥരോട് സംസാരിച്ച് നോക്കൂ..

ഫോറൻസിക് ഡിപ്പാർട്ട്മെന്റ് ഉണ്ട്, ഉയർന്ന പോലീസ് ഉദോഗസ്ഥർ ഉണ്ട്, എല്ലാ ഡിപ്പാർട്ട് മെന്റിലും ബന്ധപ്പെട്ട പോലീസ് ഉദോഗസ്ഥർ ഇവിടെ വന്നിട്ടുണ്ട്. മീഡിയക്കാർ അവരോട് ചോദിച്ച് നോക്കൂ…മീഡിയ യുടെ ധർമ്മം എന്ന് പറഞ്ഞാൽ സത്യാവസ്ഥ ജനങ്ങളെ അറിയിക്കുക എന്നതാണ്, ഒരാളെ ടാർഗറ്റ് ചെയ്ത് ഒരു മനുഷ്യന്റെ ജീവിതം ഇല്ലാതാക്കുകയല്ല.

സത്യവസ്ഥ വെളിച്ചത്ത് കൊണ്ടുവരുകയാണ് ചെയ്യേണ്ടത്. അദ്ദേഹം തകർന്ന് തരിപ്പണമായി മാനസികമായി അത്രയും വലിയ അവസ്ഥയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതം കൂടി എടുക്കുന്ന വാർത്തകളാണ് മാധ്യമങ്ങൾ ചെയ്യുന്നത്. വൃത്തികെട്ട സമീപനം. ഈ സമയത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നത് തെറ്റാണെന്നാണ് ജനം ഇപ്പോൾ കണ്ടുവെച്ചത് . അത്രയും മ്ലേച്ചപരമായിട്ടാണ് മീഡിയാസ് ഇന്ന് ഇവിടെ ചെയ്ത് കൊണ്ടിരിക്കുന്നത്. മീഡിയാസ് വൃത്തികെട്ട സംസ്കാരത്തിലേക്ക് പോയികൊണ്ടിയിരിക്കുന്നു. ഉല്ലാസിനെ കാണാൻ വയ്യാത്ത കൊണ്ട് അദ്ദേഹത്തെ അകത്ത് കയറി ഞാൻ കണ്ടിട്ടില്ല.പുറത്ത് നിന്ന് കാര്യങ്ങളൊക്കെ മനസിലാക്കിയ ആളാണ്. അദ്ദേഹത്തിന്റെ വളരെ അടുത്ത സുഹൃത്തുക്കൾ സംസാരിച്ച് ഇറങ്ങി വരുമ്പോൾ അദ്ദേഹം പൊട്ടി തകർന്ന് തരിപ്പണമായിരിക്കുകയാണ്. നസ്രീൻ സംക്രാന്തി അടക്കമുള്ളവർ രാവിലെ വന്നിരുന്നു. ഈ വാർത്ത വളരെ ഷോക്കായിരുന്നുവെന്നാണ് വിജയൻ പറയുന്നത്

ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് തന്നെയായിരുന്നു പോലീസിനെ വിളിച്ച് അറിയിച്ചത്. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നാണ് ആശയുടെ അച്ഛൻ ശിവാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത് . കൊച്ചുമക്കളുമായി താൻ സംസാരിച്ചെന്നും അമ്മ ആത്മഹത്യ ചെയ്തത് തന്നെയാണെന്നാണ് അവർ തന്നോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച രാത്രി ആശ മക്കൾക്കൊപ്പം മുകളിലെ നിലയിലേക്ക് പോയിരുന്നു. മുറിയിൽ കിടക്കാൻ പോയെന്നാണ് ഉല്ലാസ് കരുതിയത്. എന്നാൽ പിന്നീട് ഉല്ലാസ് മുകളിലെത്തി നോക്കിയപ്പോൾ ആശയെ മക്കൾക്കൊപ്പം കണ്ടില്ല. തുടർന്ന് മറ്റു റൂമുകളും പരിസരവും പരിശോധിച്ചശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. സ്റ്റേഷനിലേക്ക് ഉല്ലാസ് തന്നെയാണ് വിളിച്ചതെന്ന് പന്തളം എസ്ഐയും പ്രതികരിച്ചിരുന്നു.

Noora T Noora T :