സെൽഫിയെടുക്കാനെത്തിയ സ്ത്രീകളെ അനുവാദമില്ലാതെ ചുംബിച്ചു; ഉദിത് നാരായൺ വിവാദത്തിൽ

നിരവധി ആരാധകരുള്ള​ ഗായകനാണ് ഉദിത് നാരായൺ. ഇപ്പോഴിതാ സം​ഗീത പരിപാടിക്കിടെ ഫോട്ടോയെടുക്കാനെത്തിയ യുവതികളെ ചുംബിച്ച് വിവാദത്തിലായിരിക്കുകയാണ് ​ഗായകൻ. ടിപ് ടിപ് ബർസ പാനി എന്ന ഹിറ്റ് ​ഗാനം സ്റ്റേജിൽ ആലപിക്കുന്നതിനിടെയായിരുന്നു സംഭവം. സെൽഫി പകർത്താൻ സ്റ്റേജിലേയ്ക്കാണ് യുവതികൾ എത്തിയത്.

സെൽഫിയെടുക്കാനെത്തിയ ഒരു സ്ത്രീ ഗായകനൊപ്പം ഫോട്ടോയെടുത്തശേഷം ചുംബനത്തിനും ആലിംഗനം ചെയ്യാനും ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യമുള്ളത്. ഈ സ്ത്രീക്ക് ഗായകൻ കവിളിൽ ചുംബനം നൽകി. തൊട്ടുപിന്നാലെ ഫോട്ടോയെടുക്കാനെത്തിയ മറ്റുസ്ത്രീകളെയും ഗായകൻ ചുംബിച്ചു.

ഈ സമയം ഒരു പുരുഷനും ഗായകന്റെ സെൽഫി പകർത്താൻ ശ്രമിച്ചെങ്കിലും ഇയാളെ ഉദിത് നാരായൺ ശ്രദ്ധിച്ചതുപോലുമില്ല. തുടർന്ന് മറ്റൊരു സ്ത്രീ കൂടി ഉദിതിനൊപ്പം സെൽഫി പകർത്താൻ ശ്രമിച്ചു. ഇവരെ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥർ വേദിക്ക് സമീപത്തേക്ക് കടത്തിവിട്ടില്ല.

എന്നാൽ, ഇവരെ തന്റെ അടുത്തേക്ക് കടത്തിവിടാൻ ആംഗ്യത്തിലൂടെ ഉദിത് നിർദേശിച്ചു. പിന്നാലെ വേദിക്ക് തൊട്ടരികിലെത്തിയ സ്ത്രീ സെൽഫി പകർത്തുകയും ഗായകന്റെ കവിളിൽ ചുംബനം നൽകാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, ഇവരുടെ ചുണ്ടുകളിലാണ് ഉദിത് നാരായൺ തിരികെ ചുംബനം നൽകിയത്.

Vijayasree Vijayasree :