പിന്നണി ഗായകന്‍ അഫ്‌സലിന് യുഎഇ ഗോള്‍ഡന്‍ വിസ

നിരവധി ആരാധകരുള്ള ഗായകനാണ് അഫ്‌സല്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അഫ്‌സലിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. സംഗീതജ്ഞന്‍ എന്ന വിഭാഗത്തിലാണ് പിന്നണി ഗായകന്‍ അഫസലിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നത്.

ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യു.എ.ഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

സംഗീത രംഗത്ത് നിന്നും കുമാര്‍ സാനു, ബി പ്രാക്ക് , എം.ജി ശ്രീകുമാര്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍, മധു ബാലകൃഷ്ണന്‍, സിതാര കൃഷ്ണകുമാര്‍, സ്റ്റീഫന്‍ ദേവസ്സി, അമൃത സുരേഷ്, ലക്ഷ്മി ജയന്‍, അക്ബര്‍ ഖാന്‍, ഉള്‍പ്പെടെ വലിയ താര നിര യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയിരുന്നു.

നാല് പതിറ്റാണ്ടിലേറെ പ്രവാസ വേദികളില്‍ ആയിരകണക്കിന് സ്‌റ്റേജ് ഷോകളിലൂടെ നിര സാന്നിധ്യമാണ് അഫ്‌സല്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2019 ജൂണിലാണ് യുഎഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്.

സ്ഥിരതയും ദീര്‍ഘകാല ആസൂത്രണത്തോടെയും യുഎഇയില്‍ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യാമെന്നതാണ് ഗോള്‍ഡന്‍ വിസ കൊണ്ടുള്ള പ്രധാന ഗുണം.ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരെ കൂടാതെ സംരംഭകര്‍, വിവിധ മേഖലകളിലെ പ്രതിഭകള്‍, ഗവേഷകര്‍, മികച്ച വിദ്യാര്‍ഥികള്‍, വിദേശരാജ്യങ്ങളിലെ സെലിബ്രിറ്റികളെ കൂടി അര്‍ഹരാക്കിയതോടെ ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു.

Vijayasree Vijayasree :