
രണ്ടു ദിവസം മുമ്ബാണ് 15 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പോലീസിന് ലഭിച്ചത്. ഷാരൂഖ് ഖാന്റെ കൂടെയാണ് പെണ്‍കുട്ടി പോയിട്ടുള്ളതെന്ന് വീട്ടുകാരുടെ പരാതിയില്‍ നിന്നും പോലീസ് മനസിലാക്കിയിരുന്നു. കാക്കനാട് പമ്ബ് ജീവനക്കാരനാണ് ഇയാള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ മറന്നുവെച്ചു പോയത് കേസിന് വഴിത്തിരിവായി. പിറ്റേന്ന് രാവിലെ ഫോണ്‍ കണ്ട ഓട്ടോ ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചിരുന്നു. പലയിടങ്ങളിലും കറങ്ങിയ ഇവര്‍ പിന്നീട് എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ വെച്ചാണ് രണ്ടു യുവാക്കളും നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെക്കൊണ്ട് കഞ്ചാവ് ബീഡി വലിപ്പിച്ചത്. എറണാകുളം സെന്‍ട്രല്‍ പോലീസും തൃപ്പൂണിത്തുറ പോലീസും ഇതു സംബന്ധിച്ച് പ്രത്യേകം കേസുകള്‍ എടുത്തിട്ടുണ്ട്.
തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരീക്കാട്ട് ഷാരൂഖ് ഖാന് (19), ഇയാളുടെ കൂട്ടുകാരന് വൈപ്പിന്‍ മണ്ഡപത്തില്‍ ജിബിന്‍ (22) എന്നിവരെയാണ് തൃപ്പൂണിത്തുറ സിഐ പി രാജ്കുമാറിന്റെ നേതൃത്വത്തിലെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

two arrested for kidnaping girl and drugged