ബിഗ് ബോസ്സ് അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. മത്സരാർത്ഥികൾക്കിടയിൽ വീറും വാശിയും കൂടിയിട്ടുണ്ട്. റോബിനും ജാസ്മിനും ഷോയിൽ നിന്ന് പോയതോടെ റിയാസാണ് ഇപ്പോൾ ഹൗസിനുള്ളിൽ നിറഞ്ഞ് നിൽക്കുന്നത്.
റിയാസ് മികച്ച ഗെയിമറാണെങ്കിലും സഹമത്സരാര്‍ത്ഥികള്‍ക്ക് നേരെ പ്രയോഗിക്കുന്ന പല വാക്കുകളും പ്രേക്ഷകര്‍ക്ക് അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാറില്ല. റിയാസിന്റെ ഗെയിം രീതികളെക്കുറിച്ചും അല്ലാതെയും സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവന്നത് റിയാസിനെ കുറിച്ചുളള ആരാധകന്റെ പോസ്റ്റാണ്. താന്‍ ചെയ്തതിന്റെ ഫലം തിരിച്ച് കിട്ടുമെന്നാണ് ആരാധകന്‍ പറയുന്ന്. കഴിഞ്ഞ ദിവസം റിയാസ് വീട്ടിനുളളില്‍ പൊട്ടിക്കരഞ്ഞിരുന്നു.
ആരാധകന്റെ വാക്കുകള്‍ ഇങ്ങനെ…
‘എന്ത് ക്രൂരയാണ് ഈ ദില്‍ഷ…. മനസാക്ഷി ഇല്ലാത്ത പെണ്ണ്.. ഞങ്ങടെ റിയാസ് മോന്‍ കരഞ്ഞപ്പോള്‍ പെട്ടി പാക്ക് ചെയ്‌തോളാം എന്ന് ബിഗ്ഗ്ബോസ്സിനോട് പറഞ്ഞു?. ഇങ്ങിനെ ഒകെ ചെയ്യാന്‍ പാടുണ്ടോ ദില്‍ഷ ?. ഇതുവരെയും ആരേം പ്രോവൊക്കെ ചെയ്യാത്ത ചൊറിയന്‍ പോകാത്ത ഇത്ര നല്ലൊരു പയ്യനെ ഇങ്ങിനെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നത് തെറ്റല്ലേ. അവന്‍ എന്ത് തെറ്റാണ് ഗയ്സ് ചെയ്തത്’; പരിഹസിച്ചു കൊണ്ട് പറഞ്ഞു.
ഒരാള്‍ക്ക് പ്രാന്താണെന്നു പറഞ്ഞതോ, സ്ത്രീകളോട് ലൈംഗിക ചുവയോട് സംസാരിക്കുന്നതോ, കഴിക്കുന്ന ആഹാരത്തില്‍ എച്ചില്‍ വാരി ഇട്ടതോ, മറ്റുള്ളവരുടെ പ്രൊഫഷനെയും ശരീരത്തെയും കളിയാക്കുന്നതോ, സ്ത്രീകളുടെ നടപ്പും സംസാരവും അനുകരിക്കുന്നതോ, സ്ത്രീകളുടെ നേര്‍ക്കു ലൈംഗിക ചെഷ്ടകള്‍ കാണിക്കുന്നതോ , ഇതൊക്കെ ഒരു തെറ്റാണോ ഗയ്സ്.
ഒരിക്കലും ഒരു തെറ്റല്ല ഇതൊക്കെ റിയാസ് മോന്റെ കണ്ടന്റ് ക്രീയേഷന്‍ ആണ്. റിയാസ് മോനുവില്‍ എന്തുകൊണ്ട് നല്ലൊരു ക്വാളിറ്റി കണ്ടന്റ് ക്രീയേറ്റര്‍ നെ കണ്ടുകൂടാ.. പാവപെട്ട വീട്ടിലെ പയ്യന്‍ ആയകൊണ്ടാണോ എല്ലാരും അവനോടു ഇങ്ങിനെ ചെയ്യുന്നെ ??..എല്ലാവര്‍ക്കും ഇതിനു കിട്ടും ‘ കര്‍മ is a boomerang ‘ എന്നാണല്ലോ, കുറിപ്പില്‍ പറയുന്നു.