റിയാസിനെ എനിയ്ക്ക് ഇഷ്ടമായിരുന്നു അവനെ മിസ് ചെയ്യുന്നു, റോബിനൊപ്പമുള്ള നല്ല ഓര്‍മ്മ എന്തായിരുന്നു? ആ മറുപടി ഞെട്ടിച്ചു…. ജാസ്മിൻ പറഞ്ഞത് ഇങ്ങനെ

ഇത്തവണത്തെ ബിഗ് ബോസ്സിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ മൂസ. ഫൈനൽ ഫൈവ് വരെ എത്തുമെന്ന് പ്രേക്ഷകർ ഉറപ്പിച്ച മത്സരാർത്ഥി കൂടിയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ജാസ്മിൻ ഷോയിൽ നിന്ന് പുറത്ത് പോയത്

പുറത്ത് എത്തിയ ജാസ്മിൻ ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കുകയാണ്

ബിഗ് ബോസ് മിസ് ചെയ്യുന്നുണ്ടോ? എനിക്ക് ബിഗ് ബോസ് മിസ് ചെയ്യുന്നില്ല. ചെറിയ ചെറിയ ഓര്‍മ്മകളുണ്ടായിരുന്നു അത് മിസ് ചെയ്യുന്നുണ്ട്. ഏറ്റവും പ്രധാനമായി അതിനകത്തേക്ക് കയറി പോകുന്നതിന് മുമ്പൊരു ജാസ്മിനുണ്ടായിരുന്നു, പഴയ എന്നെ ഞാന്‍ മിസ് ചെയ്യുന്നുണ്ട്. തിരികെ വീട്ടിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ബാത്ത് റൂം വൃത്തിയാക്കുകയായിരുന്നു. പിന്നെ ബിരിയാണി ഓര്‍ഡര്‍ ചെയ്തു.

ബിഗ് ബോസിന്റെ ഫിനാലെയ്ക്ക് പോകുമോ എന്നായിരുന്നു അടുത്ത ചോദ്യം. ഞാന്‍ പോകും. പോയിട്ടില്ലെങ്കില്‍ വീക്കിലി പെയ്‌മെന്റ് തരില്ല. അതുകൊണ്ട് എന്തായാലും പോകുമെന്നും ജാസ്മിന്‍ പറയുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം ഗെയിമിനെ വ്യക്തിപരമാക്കിയെടുത്തെന്ന് തോന്നിയിട്ടുണ്ടോ ? എന്നായിരുന്നു അടുത്ത ചോദ്യം. ബിഗ് ബോസ് ഗെയിം എന്നാല്‍ അത് നമ്മള്‍ തന്നെയാണ്. അതിനകത്ത് ഫേക്കായിട്ടും നില്‍ക്കാം റിയല്‍ ആയിട്ടും നില്‍ക്കാം രണ്ടിന്റെ ഇടയിലും നില്‍ക്കാം. ഞാന്‍ ഞാനായിട്ടായിരുന്നു നിന്നത്. എന്റെ നല്ലതും ചീത്തയും കാണിച്ചുവെന്നും ജാസ്മിന്‍ പറയുന്നു.

റിയാസിനെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്. എല്ലാ ദിവസവും രാവിലെ എനിക്ക് നന്നായി പുരികം എഴുതി തരുമായിരുന്നു. അവനെ എനിക്കിഷ്ടമാണെന്നും ജാസ്മിന്‍ പറയുന്നു. യൂട്യൂബില്‍ തനിക്കെതിരെ വരുന്ന വീഡിയോകളോട് പ്രതികരിക്കുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ തങ്ങളെ വിറ്റ് കുറേ പേര്‍ ഇപ്പോള്‍ ജീവിക്കുന്നുണ്ടെന്നും എന്നാല്‍ അവരോട് പ്രതികരിച്ച് അവരെ പ്രൊമോട്ട് ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ജാസ്മിന്‍ പറയുന്നു.

ഉളുപ്പുണ്ടോ എന്നൊരു ചോദ്യത്തിന് ഉളുപ്പില്ലെന്നായിരുന്നു ജാസ്മിന്റെ മറുപടി. ഉളുപ്പ് കുറച്ച് കുറവാണ്, ഇനി നിന്റെ തന്തയോട് പോയി കുറച്ച് ചോദിച്ച് വാങ്ങി വെക്കാം എന്ന് വിചാരിച്ചാല്‍ നിന്നെയൊക്കയല്ലേ ഉണ്ടാക്കി വച്ചതെന്നും അതുകൊണ്ട് പുള്ളിയുടെ കൈയ്യിലും ഉണ്ടാകാന്‍ വഴിയില്ലെന്നും അതിനാല്‍ നീ പോ ഉണ്ണിക്കുട്ടായെന്നും ജാസ്മിന്‍ പറയുന്നു. റോബിനൊപ്പമുള്ള നല്ല ഓര്‍മ്മ എന്താണെന്നായിരുന്നു അടുത്ത ചോദ്യം. തക്കാളി ടാസ്‌കാണെന്നാണ് ജാസ്മിന്‍ പറയുന്നത്. ആ ടാസ്‌കില്‍ റോബിന്‍ തന്റെ ടീമായിരുന്നുവെന്നും സ്ട്രാറ്റജിയ്‌ക്കൊന്നും നില്‍ക്കാതെ നന്നായി ഗെയിം കളിച്ചിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു. റോണ്‍സനെക്കുറിച്ചും താരം മനസ് തുറന്നു. റോണ്‍സണ്‍ നല്ലൊരു ഹൃദയത്തിന് ഉടമയാണെന്നും തനിക്ക് ഭയങ്കര ഇഷ്ടമുള്ള വ്യക്തിത്വമാണെന്നും ജാസ്മിന്‍ പറയുന്നു. തനിക്ക് വേണ്ടി കൊക്കകോള സൂക്ഷിച്ച് വച്ച് കൊണ്ട് തന്നതും ജാസ്മിന്‍ ഓര്‍ക്കുന്നുണ്ട്.

ബ്ലെസ്ലിയെക്കുറിച്ചും ജാസ്മിന്‍ സംസാരിക്കുന്നുണ്ട്. വ്യക്തിയെന്ന നിലയില്‍ തനിക്ക് ബ്ലെസ്ലിയെ ഇഷ്ടമാണ്. അവന്റെ ചില ലോജിക്കുകള്‍ തനിക്ക് ഇഷ്ടമല്ലെങ്കിലും പക്ഷെ തനിക്ക് അവനെ ഇഷ്ടമാണെന്നും ജാസ്മിന്‍ പറയുന്നു.

Noora T Noora T :