കൊടുത്താൽ തിരിച്ച് കിട്ടും… ലക്ഷ്മി പ്രിയയുടെ മുന്നിൽ റിയാസിന്റേയും വിനയിയുടേയും പത്തി മടങ്ങി തുടങ്ങി, റിയാസിന് മാത്രമെ പ്രവോക്ക് ചെയ്യാൻ പാടുള്ളു എന്നൊന്നും നിയമം ഇല്ല… തിരിച്ച് കിട്ടുമ്പോൾ ഇരുന്ന് കരഞ്ഞിട്ട് കാര്യമില്ല; വൈറൽ കുറിപ്പ്

ബിഗ് ബോസ്സിൽ ആദ്യം ദിവസം മുതൽ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച മത്സരാർഥിയാണ് ലക്ഷ്മിപ്രിയ. റിയാസും ലക്ഷ്മിപ്രിയയും തമ്മിലാണ് ഇപ്പോൾ‌ വീട്ടിൽ ഏറ്റവും കൂടുതൽ വഴക്കുകൾ നടക്കുന്നത്. റിയാസിന്റെ ചിന്തകളും ലക്ഷ്മിപ്രിയയുടെ ചിന്തകളും തമ്മിലുള്ള വ്യത്യാസമാണ് ഇരുവരും തമ്മിലുള്ള വഴക്കുകൾക്ക് എപ്പോഴും കാരണമാകുന്നത്.റിയാസ് നിരന്തരം ലക്ഷ്മിപ്രിയയെ പ്രവോക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. പ്രധാനമായും റിയാസ് ലക്ഷ്മിപ്രിയയെ പ്രകോപിപ്പിക്കാൻ ഉപയോ​ഗിക്കുന്നത് കുലസ്ത്രീ എന്ന പ്രയോ​ഗമാണ്. റോബിനുമായുള്ള വിഷയത്തിന്റെ പേരിൽ റിയാസിന് പ്രേക്ഷകർക്കിടയിൽ നെ​ഗറ്റീവ് ഇമേജാണ്.

ഇപ്പോൾ പ്പോൾ ലക്ഷ്മിപ്രിയയെ കുറിച്ചും വിനയ്, റിയാസ് എന്നിവരുടെ ​ഗെയിമിനെ കുറിച്ചും സോഷ്യൽമീഡിയ‌യിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലാകുന്നത്.

‘ഈസി ടാർഗെറ്റായ ലക്ഷ്മി പ്രിയയുടെ മുന്നിൽ റിയാസിന്റേയും വിനയിയുടേയും പത്തി മടങ്ങി തുടങ്ങി. ഫുഡിൽ വേസ്റ്റ് ഇട്ടത് ഒക്കെ ഗെയിമിന്റെ ഭാഗമാണെങ്കിൽ ഇപ്പോൾ നടക്കുന്നതും ഗെയിമിന്റെ ഭാഗമാണെന്ന് മനസിലാക്കുക.’ ‘കൊടുത്താൽ തിരിച്ച് കിട്ടും… റിയാസിന് മാത്രമെ പ്രവോക്ക് ചെയ്യാൻ പാടുള്ളു എന്നൊന്നും നിയമം ഇല്ല. തിരിച്ച് കിട്ടുമ്പോൾ ഇരുന്ന് കരഞ്ഞിട്ട് കാര്യമില്ല’ എന്നായിരുന്നു കുറിപ്പ്.

കഴിഞ്ഞ ദിവസം ലക്ഷ്മിയെ പരിഹസിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു റിയാസ്. അതെ നാണയത്തിൽ തിരിച്ചടിച്ച ലക്ഷ്മിക്ക് പക്ഷെ സംസാരിച്ച് വന്നപ്പോൾ വാക്കുകളിൽ നിയന്ത്രണം നഷ്ടമായി. ലക്ഷ്മിയെ പരിസഹിച്ച സമയത്ത് റിയാസ് മറ്റൊരു ശൈലിയിലാണ് സംസാരിച്ചത്. റിയാസ് ശരിക്കും സംസാരിക്കുന്നതും ഇതേപോലെയാണെന്നും അത് ജന്മനാലുള്ള തകരാറാണെന്നും ലക്ഷ്മി പറഞ്ഞു. ഇത് റിയാസ് ഏറ്റുപിടിച്ചെങ്കിലും താൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ലക്ഷ്മി ഒഴിഞ്ഞു.‌

ഇപ്പോഴും വിനയിക്കും റിയാസിനും ഉള്ളതിനേക്കാൾ പിന്തുണയാണ് ലക്ഷ്മിപ്രിയയ്ക്ക് ലഭിക്കുന്നത്.

Noora T Noora T :