ആരെയും തെറി പറയാം ശപിക്കാം കാർക്കിച്ചു തുപ്പാം… ജെന്ഡറിനെ അപമാനിക്കാം. എന്തൊക്കെ ചെയ്താലും ഇവരുടെ ഭാഗത്ത് നിന്ന് യാതൊരു കുറ്റബോധവും ആരും പ്രതീക്ഷിക്കേണ്ട… ഞാൻ എന്ന ഭാവവും ഈഗോയും തലയ്ക്ക് പിടിച്ച സ്ത്രീ ആണ് ലക്ഷ്മി പ്രിയ; നടിയെ വലിച്ച് കീറി ഒട്ടിച്ചു

ബിഗ് ബോസ്സിലെ ടാസ്‌ക്കിലെ ഏറ്റുമുട്ടലുകള്‍ പലപ്പോഴും അതിരുകടന്ന് വ്യക്തികളിലേക്കും മാറാറുണ്ട്
ലക്ഷ്മിപ്രിയയും റിയാസ് സലീമും തമ്മില്‍ പല തവണ ഏറ്റുമുട്ടുന്നത് പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം റിയാസിനെതിരെ ലക്ഷ്മി പ്രിയ നടത്തിയ അധിക്ഷേപവും തുടർന്നുണ്ടായ പൊട്ടിക്കരച്ചിലുമൊക്കെ വലിയ വിമർശനത്തിന് വഴിതെളിയിച്ചിരിക്കുകയാണ്

ലക്ഷ്മി പ്രിയയെ വിമർശിക്കുന്നൊരു കുറിപ്പ് ഇപ്പോൾ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് വെെറലായി മാറിയിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെയാണ്

ലക്ഷ്മിപ്രിയ എന്ന അഹങ്കാരം തലക്ക് പിടിച്ച വിഷം എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. താൻ ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ച ആൾ ആണെന്നും അവിടെ ഉള്ളവരെക്കാൾ വലിയ സെലിബ്രിറ്റി ആണെന്നുമുള്ള ഈഗോ വച്ചു പെരുമാറുന്ന ഒരു സ്ത്രീ ആണ് ലക്ഷിപ്രയയെന്നും കുറിപ്പില്‍ പറയുന്നു. അതിനൊരു ഉദാഹരണം ആണ് റിയസുമായുള്ള വഴക്കിനിടയിൽ ഇവർ പറഞ്ഞ ഈ കാര്യം ‘ ടാ റിയാസേ ഞാനൊക്കെ ഇത്രേം വർഷം കൊണ്ട് പുറത്തിറങ്ങിയാൽ ജീവിച്ചു പോകാൻ ഉള്ളത് ഉണ്ടാക്കി വച്ചിട്ട് ആണെടാ ഇവിടേക്ക് വന്നത്. ഇതിന്റെ വിന്നർ ആയാലും ഇല്ലേലും എനിക്ക് ഒന്നും ഇല്ല നിനക്കൊക്കെ ആണ് നൂറു ദിവസം നിക്കേണ്ടതും വിന്നർ ആകേണ്ടതും ഒക്കെ ആവിശ്യം’. ബാക്കി ഉള്ള കണ്ടസ്റ്റൻസിനെ ഇവർ എങ്ങനെ ആണ് നോക്കി കാണുന്നത് എന്നു ഇതിൽ നിന്ന് തന്നെ വളരെ വ്യക്തമാണെന്നും കുറിപ്പില്‍ പറയുന്നു.

ഇവരുടെ ഭാഗത്തു ഒരു തെറ്റ് സംഭവിച്ചാൽ അതിനെ പത്തു കാര്യങ്ങൾ പറഞ്ഞു ന്യായീകരിക്കുക അല്ലാതെ ഈ ജന്മം എടുത്താൽ അവർ അത് അംഗീകരിക്കില്ലെന്നും ടാസ്കിന്റെ ഭാഗം ആയിട്ടൊ അല്ലാതെയോ ഇവർക്ക് ഇഷ്ടം അല്ലാത്തത് ആരെങ്കിലും സംസാരിച്ചാൽ പിന്നെ ഇവരോട് വന്നു മാപ്പ് പറയണമെന്നാണെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

ഉദാഹരണമായി കോൾ സെന്റർ ടാസ്കിൽ കുട്ടി അഖിൽ മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം വീണ്ടും അടുപ്പം കാണിച്ചു ചെന്നുവെന്നും പറയുന്നുണ്ട്. അല്ലെങ്കിൽ അഖിൽ എവിക്ട് ആയി പോകുന്ന ദിവസം പോലും ഇവര് ദേഷ്യം കാണിച്ചേനെയെന്നും അന്ന് വിനയ് മാപ്പ് പറഞ്ഞില്ല എന്ന കാരണം കൊണ്ട് വിനയുടെ ബർത്ത് ഡെ സമയം കള്ള ജപം അഭിനയിച്ചു മാറി ഇരുന്നത് പോലെയാകുമായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

എന്നാൽ ഇവർക്ക് ആകട്ടെ ആരെയും തെറി പറയാം ശപിക്കാം കാർക്കിച്ചു തുപ്പാം. ജെന്ഡറിനെ അപമാനിക്കാം. എന്തൊക്കെ ചെയ്താലും ഇവരുടെ ഭാഗത്തു നിന്ന് മാപ്പോ ചെയ്‌തത്‌ തെറ്റ് ആയി പോയി എന്നുള്ള കുറ്റബോധമോ ആരും പ്രതീക്ഷിക്കേണ്ട. കാരണം അത്ര മാത്രം ഞാൻ എന്ന ഭാവവും ഈഗോയും തലയ്ക്ക് പിടിച്ച സ്ത്രീ ആണ് ഇവരെന്നുമാണ് ലക്ഷ്മി പ്രിയയെക്കുറിച്ച് കുറിപ്പില്‍ പറയുന്നത്.

Noora T Noora T :