ബിഗ് അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ മത്സരം മുറുകുകയാണ്. ഇത്തവണ നോമിനേഷനില്‍ റോണ്‍സണ്‍, ധന്യ, വിനയ് എന്നിവരാണ് ഇടംപിടിച്ചിരിക്കുന്നത്..ലക്ഷ്മിയും റിയാസുമില്ല. കഴിഞ്ഞ ഒരാഴ്ചയായി ലക്ഷ്മിപ്രിയ ആകെ സൈലന്റ് ആയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ സകല നിയന്ത്രണങ്ങളും തെറ്റിയിരിക്കുകയാണ്. ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്ത് പോകണമെന്നാണ് ലക്ഷ്മി പറയുന്നത്. ദില്‍ഷയുടേയും ധന്യയുടേയും മുന്നിലാണ് ലക്ഷ്മി പൊട്ടി കരഞ്ഞത്.
ടാസ്‌ക്കിനിടെ റിയാസുമായിട്ടുണ്ടായ വാക്ക് തര്‍ക്കമാണ് ലക്ഷ്മിയെ ആകെ തകര്‍ത്തത്. തനിക്ക് ഇവിടെ തുടരാന്‍ കഴിയില്ലെന്നും തന്റെ ഭര്‍ത്താവിന്റേയും കുട്ടിയുടേയും അടുത്ത് പോകണമെന്നും ലക്ഷ്മിപ്രിയ പൊട്ടിക്കരഞ്ഞ കൊണ്ട് പറഞ്ഞു.
ക്വിറ്റ് ചെയ്യുമോ എന്നുളള സംശയം മറ്റ് മത്സരാര്‍ത്ഥികളുടെ ഇടയിലുമുണ്ട്. ലക്ഷ്മി കൂടി പോയാല്‍ റിയാസിന്റെ വലിയ വിജമായിരിക്കും ഇത്. ശക്തരായ രണ്ട് മത്സരാര്‍ത്ഥികളാണ് റിയാസ് കാരണം പുറത്ത് പോയത്.
ഷോയില്‍ എത്തിയ ദിവസം മുതലെ റിയാസും ലക്ഷ്മിപ്രിയയും തമ്മില്‍ പ്രശ്‌നങ്ങളാണ്. അത് അവസാനമായപ്പോള്‍ കടുത്തിരിക്കുകയാണ്.’ടിക്കറ്റ് റ്റു ഫിനാലെ’ എന്ന ടാസ്‌ക്കിലും ഇരുവരും തമ്മില്‍ പ്രശ്‌നം നടന്നിരുന്നു. ഫിനാലെ ടാസ്‌ക്കില്‍ നിന്ന് റിയാസ് പുറത്ത് പോയിരുന്നു. ഇതിന് കാരണം ലക്ഷ്മിയാണെന്നാണ് റിയാസ് വിശ്വസിച്ചിരിക്കുന്നത്. ഇതിനെ ഇരുവരും തമ്മില്‍ വഴക്ക് നടന്നത്. എന്നാല്‍ പ്രകോപനപരമായി റിയാസ് പല കാര്യങ്ങളും സംസാരിച്ചെങ്കിലും ലക്ഷ്മിപ്രിയ ഇവയോടൊന്നും തിരിച്ച് പ്രതികരിച്ചില്ല.
രൂക്ഷ വിമര്‍ശനമായിരുന്നു റിയാസ് ലക്ഷ്മിയ്ക്ക് നേരെ ഉന്നയിച്ചത്. ‘ലക്ഷ്മിപ്രിയയുടെ മനസില്‍ എത്രമാത്രം വിഷം ഉണ്ടെന്ന് മനസിലാക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലൂടെയാണ്. രണ്ട് മനുഷ്യര്‍ ടാസ്‌കിന്റെ അവസാനം കഷ്ടപ്പെട്ട്, ദാഹിച്ച്, വിശന്ന്, ക്ഷീണിച്ച് വേദനയോടുകൂടി നിന്നപ്പോള്‍ അവിടെ വന്നിട്ട് നിങ്ങള്‍ എന്താ പറഞ്ഞേ. ധന്യയെ ജയിപ്പിക്കാന്‍ വേണ്ടി നിങ്ങള്‍ക്ക് എന്നെ പ്രകോപിപ്പിക്കണമായിരുന്നോ?കക്കുന്നതിന്റേയും മോഷ്ടിക്കുന്നതിന്റെയും കാര്യം പറയാന്‍ പറ്റിയ സമയം ആയിരുന്നല്ലേ. സനാതനധര്‍മ്മം, തേങ്ങ, മാങ്ങക്കൊല.. ടോക്്സിക് വുമണ്‍. ഇവിടെ നൂറ് ദിവസം വരെ ചേച്ചി ഉണ്ടാകുമെന്ന് പറഞ്ഞില്ലേ. അപ്പോള്‍ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായാല്‍ നിങ്ങളുടെ ഈഗോ കൂടും. അതുകൊണ്ട് എനിക്ക് ടിക്കറ്റ് റ്റു ഫിനാലെ എനിക്ക് കിട്ടരുതെന്നാണോ നിങ്ങളുടെ ഉദ്ദേശം. ടോക്സിക് ലേഡി, ഫെയ്ക്-റിയാസ് പറയുന്നു. എന്നാല്‍ ഇതിനോടൊന്നും ലക്ഷ്മിപ്രിയ പ്രതികരിച്ചില്ല. പിന്നീടാണ് കാര്യങ്ങള്‍ കയ്യില്‍ നിന്ന് പോയി ലക്ഷ്മി പൊട്ടിക്കരഞ്ഞത്.