എയർപോർട്ടിൽ പൊട്ടിക്കരഞ്ഞ ആരാധികയെ ഓർമ്മയുണ്ടോ? കുഞ്ഞ് അനിയത്തിയെ കാണാൻ ഓടിയെത്തി റോബിൻ, ആ മാസ് എൻട്രി ഇതാ, വീഡിയോ കാണാം…

ബിഗ് ബോസ് ഹൗസിലെ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. ഹൗസില്‍ നൂറ് ദിവസം പൂര്‍ത്തിയക്കണമെന്ന അതിയായ ആഗ്രഹത്തോടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ ഹൗസിന്റെ പടി കടന്ന് ആ വിചിത്ര ലോകത്തിലേയ്ക്ക് എത്തിയത്. എന്നാല്‍ വിധി അവിടെ റോബിന് കാത്തുവെച്ചത് മറ്റൊന്നായിരുന്നു. പല അവസരത്തിലും ഒറ്റയാള്‍ പോരാട്ടം നടത്തിയ റോബിന് 10ാം വാരം ചുവട് പിഴച്ചു. അതിന് വലിയ വില തന്നെ ഡോക്ടറിന് നല്‍കേണ്ടിയും വന്നു. ഒരാഴ്ചത്തെ അഞ്ജാതവാസത്തിന് ശേഷം തന്റെ സ്വപ്‌നങ്ങളേയും ബാഗിലാക്കി തിരിച്ച് അനന്തപുരിയിലേയ്ക്ക് മടങ്ങി എത്തി.

മുംബൈയിലേയ്ക്ക് യാത്രയാക്കാന്‍ സുഹൃത്തുക്കളും കുടംബാംഗങ്ങളും മാത്രമായിരുന്നു എത്തിയതെങ്കില്‍ മടങ്ങി വരവില്‍ റോബിനെ കാത്തിരുന്നത് നൂറ് കണക്കിന് ജനങ്ങളായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ റോബിന് ആരാധകര്‍ വലിയ സ്വീകരണമായിരുന്നു നൽകിയത്. റോബിൻ ഞാറാഴ്ച എത്തുമെന്ന് അറിഞ്ഞും നിരവധി ആരാധകരാണ് ഫ്ലെക്സും മറ്റുമായി വരവേൽ‌ക്കാൻ കാത്തുനിന്നത്. ഈ സീസണിൽ പുറത്തായ മറ്റൊരു മത്സരാർഥിക്കും ലഭിക്കാത്ത സ്വീകരണമാണ് സോഷ്യൽമീഡിയ വഴിയും അല്ലാതെയും റോബിൻ രാധാകൃഷ്ണന് ലഭിച്ചത്

എന്താണ് റോബിനോട് ആരാധന തോന്നാൻ കാരണം എന്ന ചോദ്യത്തിന് എല്ലാവരും ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു. റോബിൻ വളരെ പച്ചയായ മനുഷ്യൻ, അങ്ങേയറ്റം പ്രകോപിപ്പിക്കുമ്പോൾ മാത്രമേ റോബിൻ പ്രതികരിച്ചിരുന്നുള്ളുവെന്നാണ് ആരാധകർ പറഞ്ഞത്.

വിമാനത്താവളത്തില്‍ റോബിനെ സ്വീകരിക്കാനെത്തിയ ആരാധകരുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിനിടെ ഒരു പെണ്‍കുട്ടി ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണെന്നും ജാസ്മിനോട് എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ടെന്നും ആരോപിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

അമ്മു എന്ന പെൺകുട്ടിയുടെ മുഖം അത്ര പെട്ടെന്നൊന്നും
ആരും മറന്ന് കാണില്ല . ഇതിന് പിന്നാലെ അമ്മുവിന് കടുത്ത സൈബർ ആക്രമണം നേരിട്ടേറ്റിരുന്നു. ഇപ്പോഴിതാ തന്നെ ജീവന് സ്നേഹിക്കുന്ന ആ കുഞ്ഞ് അനിയത്തിയെ കാണാൻ റോബിൻ നേരിട്ട് എത്തിയിരിക്കുന്നു….. വീഡിയോ കാണാം

Noora T Noora T :