ബിഗ് ബോസ്സിൽ നിന്നും പുറത്തായ റോബിൻ ഇന്നലെയാണ് നാട്ടിൽ തിരിച്ചെത്തിയത്. എയർ പോർട്ടിൽ വൻ സ്വീകരണമാണ് റോബിന് ലഭിച്ചത്. താരത്തിന്റെ ആരാധകരുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്
ഇപ്പോഴിതാ റോബിൻ ആരാധകർക്കെതിരെ നിമിഷ രംഗത്ത്. പുറത്ത് വന്ന ശേഷം റോബിനെ സ്വീകരിക്കാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിരവധി ആരാധകര്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രവും ജാസ്മിനെ സ്വീകരിക്കാനെത്തിയ നിമിഷയുടെ ചിത്രം പങ്കുവച്ചുകൊണ്ടും റോബിന്‍ ആരാധകര്‍ നടത്തിയ താരതമ്യത്തിനെതിരെയാണ് നിമിഷ രംഗത്തെത്തിയത്.
ഞാന്‍ പറയുന്നത് വിശ്വസിക്കൂ, അവള്‍ക്ക് എന്നേയും എനിക്ക് അവളേയും മാത്രം മതി. ഞങ്ങളതില്‍ സംതൃപ്തരാണെന്നായിരുന്നു നിമിഷ പറഞ്ഞത്. പിന്നാലെ റോബിന്‍ ഫാന്‍സിനെതിരെ താരം തുറന്നടിക്കുകയായിരുന്നു.
ശരിക്കുമുള്ള വ്യത്യാസം എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ? റോബിന്‍ ഫാന്‍സ് ടോക്‌സിക്കാണ്, സൈബല്‍ ഗുണ്ടകളാണ്. മരിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ്. എന്നാല്‍ എന്റെ ആരാധകര്‍ വിദ്യാഭ്യാസമുള്ളവരും മര്യാദയുള്ളവരുമാണ്. എന്നെ ഉയര്‍ത്തിക്കാണിക്കുക എന്നല്ലാതെ മറ്റുള്ളവരെ ആക്രമിക്കുക എന്ന് അവര്‍ക്കില്ല. അതാണ്, അതാണ് വ്യത്യാസമെന്നാണ് നിമിഷ പറയുന്നത്.
ഞാനിത് പെരുപ്പിച്ച് പറയുന്നതാണെന്ന് തോന്നുന്നുവെങ്കില്‍ എന്റെ അവസാന പോസ്റ്റിന് താഴെയുള്ള കുറച്ച് കമന്റുകള്‍ നോക്കുക. അറപ്പുളവാക്കുന്നതാണ്. 20 പേരാണ് ആ ഷോയിലുണ്ടായിരുന്നത്. എന്നാല്‍ മറ്റൊരാള്‍ക്കും ഇത്രയും ടോക്‌സിക്കായ ആരാധകരെ ഞാന്‍ കണ്ടിട്ടില്ലെന്നും നിമിഷ പറയുന്നു
ഇതൊരു ഗെയിം ഷോയാണ്. ആളുകള്‍ ഒന്നടങ്ങണം. ഞങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് പരസ്പരം പറയാന്‍ കാര്യങ്ങളുണ്ടാകും, കാരണം ഞങ്ങള്‍ ആ ഗെയിമിലുണ്ടായിരുന്നവരാണ്. എന്നാല്‍ അവശ്യമായ മാന്യത ഞങ്ങള്‍ പാലിക്കാറുണ്ടെന്നും താരം പറയുന്നു.
പക്ഷെ ഈ ആരാധകര്‍, തീര്‍ത്തും തരംതാണ അവസ്ഥയാണ്. ഭൂരിഭാഗം പേര്‍ക്കും സ്വന്തം അക്കൗണ്ടില്‍ നിന്നും കമന്റ് ചെയ്യാനുള്ള ധൈര്യം പോലുമില്ല. എല്ലാം ഫേക്ക് അക്കൗണ്ടുകളാണ്. എന്റെ ചോദ്യം എന്തെന്നാല്‍ നിങ്ങളൊക്കെ വേറൊരു പണിയുമില്ലേ. ഫേക്ക് അക്കൗണ്ടുണ്ടാക്കി മറ്റുള്ളവരുടെ പോസ്റ്റുകളുടെ താഴെ വൃത്തികെട്ട കമന്റുകള്‍ ചെയ്യാന്‍ പോവാന്‍. അതോ ഇതിനൊക്കെ ആരെങ്കിലും കാശ് തരുന്നുണ്ടോ? എന്താണെങ്കില്‍ നിങ്ങളില്‍ പലര്‍ക്കും അടിയന്തരമായ സഹായം ആവശ്യമുണ്ടെന്നും നിമിഷ പറയുന്നു.
ഒരു പെണ്‍കുട്ടി ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണെന്നും ജാസ്മിനോട് എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ടെന്നും ആരോപിച്ച് കരഞ്ഞ് കൊണ്ടുള്ള ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ റോബിന്‍ ആരാധകര്‍ക്കെതിരെ തുറന്നടിച്ച് ജാസ്മിനും എത്തി
”’ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണ്, ജാസ്മിനെ കൂടെക്കൂടെ മെഡിക്കല്‍ റൂമിലേക്ക് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു” എന്നായിരുന്നു റോബിന്‍ ആരാധിക കരഞ്ഞു കൊണ്ട് പറഞ്ഞത്. ഈ പ്രതികരണത്തിനെതിരെ ജാസ്മിന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു ജാസ്മിന്‍.