ബിഗ് ബോസ് സ്‌ക്രിപ്റ്റഡ്, ജാസ്മിനെ കൂടെക്കൂടെ മെഡിക്കല്‍ റൂമിലേക്ക് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നുവെന്ന് കരഞ്ഞ് കൊണ്ട് റോബിൻ ആരാധിക, ചിക്കന്‍ ബിരിയാണി തിന്നോണ്ടിരിക്കുമ്പോള്‍ ലാല്‍ സാര്‍ ആയിരുന്നു ഡെയ്‌ലി സ്‌ക്രിപ്റ്റ് വായിച്ചു തന്നിരുന്നതെന്ന് ജാസ്മിൻ; മറുപടി കണ്ടോ?

ദിവസങ്ങളുടെ വ്യതാസത്തിലാണ് ബിഗ് ബോസ്സിൽ നിന്നും റോബിനും ജാസ്മിനും പുറത്ത് പോയത്. സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ റോബിനെ പുറത്താക്കിയപ്പോള്‍ ഷോയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി കൊണ്ട് ജാസ്മിന്‍ സ്വയം പുറത്തേക്ക് പോവുകയായിരുന്നു.


നിയമലംഘനം നടത്തിയ റോബിന്‍ ഷോയില്‍ തുടരാന്‍ യോഗ്യനല്ലെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. പിന്നീട് റോബിനോടും റിയാസിനോടും മറ്റ് താരങ്ങളോടും നടന്ന സംഭവത്തെക്കുറിച്ച് ബിഗ് ബോസ് ആരാഞ്ഞിരുന്നു. ഇതോടെ റോബിനെ തിരികെ കൊണ്ടു വരാനുള്ള നീക്കം നടക്കുന്നതായി ആരോപിച്ചായിരുന്നു ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം പിന്മാറിയത്.തനിക്ക് ആത്മാഭിമാനമാണ് വലുതെന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്. റോബിന്റേയും തന്റേയും ചെടിച്ചട്ടികള്‍ എറിഞ്ഞുടച്ച ശേഷം മുന്‍വാതിലിലൂടെ പുറത്തേക്ക് പോവുകയായിരുന്നു ജാസ്മിന്‍.

ഇപ്പോഴിതാ റോബിന്‍ ആരാധകര്‍ക്കെതിരെ തുറന്നടിക്കുകയാണ് ജാസ്മിന്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ റോബിന് ആരാധകര്‍ വലിയ സ്വീകരണം നല്‍കിയിരുന്നു. താരത്തിന്റെ ആരാധകരുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇതിനിടെ ഒരു പെണ്‍കുട്ടി ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണെന്നും ജാസ്മിനോട് എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ടെന്നും ആരോപിക്കുകയായിരുന്നു.

”’ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണ്, ജാസ്മിനെ കൂടെക്കൂടെ മെഡിക്കല്‍ റൂമിലേക്ക് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു” എന്നായിരുന്നു റോബിന്‍ ആരാധിക കരഞ്ഞു കൊണ്ട് പറഞ്ഞത്. ഈ പ്രതികരണത്തിനെതിരെ ജാസ്മിന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു ജാസ്മിന്‍.

യെസ് ഞാന്‍ മെഡിക്കല്‍ റൂമില്‍ പോയി ചിക്കന്‍ ബിരിയാണി തിന്നോണ്ടിരിക്കുമ്പോള്‍ ലാല്‍ സാര്‍ ആയിരുന്നു ഡെയ്‌ലി സ്‌ക്രിപ്റ്റ് വായിച്ചു തന്നിരുന്നത്. യെവടെന്നു വരുന്നടേയ് ഇതൊക്കെ” എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. താരത്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നേരത്തേയും താരം റോബിന്‍ ആരാധകര്‍ക്ക് ചുട്ടമറുപടി നല്‍കിയിരുന്നു.

Noora T Noora T :