മോഹൻലാലിനെ തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക ബിഗ് ബോസ് സീസൺ ഇനിയും ഉണ്ടാകും ഇനിയും ഒരുപാട് തരംഗങ്ങൾ ഉണ്ടാകും പുതിയ താരങ്ങളും ആർമിയും ഉണ്ടാകും പക്ഷെ മോഹൻലാൽ എന്ന നടന് ഇവിടെ തന്നെ കാണും! റോബിൻ ആർമി’യുടെ സൈബർ ആക്രമണത്തിനെതിരെ ഷിയാസ് കരീം

സഹ മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരിക ഉപദ്രവം ചെയ്തതിനെ തുടര്‍ന്നാണ് ബിഗ് ബോസ്സിൽ നിന്നും ഡോ റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയത്. സീക്രട്ട് മുറിയില്‍ പ്രവേശിപ്പിച്ച റോബിനെ മത്സരത്തില്‍ തിരിച്ചു പങ്കെടുപ്പിക്കാന്‍ ബിഗ് ബോസ് തീരുമാനിക്കാൻ ചെയ്തതോടെയാണ് രംഗം വഷളായത്. റോബിന്റെ മടങ്ങി വരവില്‍ പ്രതിഷേധിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ ജാസ്മിന്‍ മൂസ സ്വന്തം ഇഷ്ടപ്രാകാരം ഇറങ്ങി പോവുകയും ചെയ്തു. തുടര്‍ന്ന് റോബിനെ പരിപാടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

റോബിനെ പുറത്താക്കിയതിന് പിന്നാലെ അവതാരകനായ മോഹന്‍ലാലിന് എതിരെ റോബിൻ ആർമിയുടെ സൈബര്‍ ആക്രമണം രൂക്ഷമാവുകയാണ്

ഇതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നും മോഹന്‍ലാല്‍ അവതാരക സ്ഥാനത്ത് നിന്ന് മാറണമെന്നും റോബിനെ തിരിച്ചെടുക്കാത്ത പക്ഷം ഇനി മോഹന്‍ലാലിന്റെ സിനിമകള്‍ കാണില്ലെന്നുമാണ് റോബിന്‍ ആര്‍മിയുടെ ഭീഷണി.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാർത്ഥിയായ ഷിയാസ് കരീം.മലയാള സിനിമയുടെ വളർച്ചയിൽ മോഹൻലാൽ എന്ന അഭിനേതാവിന്റെ പങ്ക് ചെറുതല്ല. ബിഗ് ബോസ് എന്ന പരിപാടിയുടെ അവതാരകൻ എന്ന കാരണത്താൽ അദ്ദേഹത്തിനെതിരെ അസഭ്യം പറയുന്നത് ശരിയല്ല എന്ന് ഷിയാസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഷിയാസിന്റെ പ്രതികരണം.

ഷിയാസ് കരീമിന്റെ വാക്കുകൾ:

മോഹൻലാൽ എന്ന നടൻ നമുക്ക് ആരാണെന്ന് നിങ്ങൾ മറക്കരുത്, മലയാള സിനിമയുടെ വളർച്ചയിൽ മോഹൻലാൽ എന്ന നടന്റെ പങ്ക് ചെറുതല്ല. മറ്റുള്ള ഇൻഡസ്ട്രി പോലും ഇതിഹാസമെന്ന് വിളിക്കുന്ന മോഹൻലാലിനെ ബിഗ് ബോസ്സ് ഷോയുടെ അവതാരകനാണ് എന്ന ഒരറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക ബിഗ് ബോസ് സീസൺ ഇനിയും ഉണ്ടാകും ഇനിയും ഒരുപാട് തരംഗങ്ങൾ ഉണ്ടാകും പുതിയ താരങ്ങളും ആർമിയും ഉണ്ടാകും പക്ഷെ മോഹൻലാൽ എന്ന നടന് ഇവിടെ തന്നെ കാണും!

അതിനർത്ഥം മോഹൻലാൽ എന്ന നടൻ വിമർശനത്തിന് അതീതമാണ് എന്നല്ല പക്ഷെ ബിഗ് ബോസിന്റെ അവതാരകനായത് കൊണ്ട് മാത്രം മോഹൻലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത് ! പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരിൽ ചിലർ പോയി തെറി വിളിക്കുന്നത്.

Noora T Noora T :