എന്താണീ കാണുന്നത്. ഒരുപാട് സന്തോഷം.. വാക്കുകളാൽ പറയാൻ കഴിയാത്ത സ്നേഹം…ആരാധകരെ കണ്ട് ഞെട്ടി റോബിൻ, പതിനായിരങ്ങൾ എയർ പോർട്ടിൽ! ആർത്ത് വിളിച്ച് ജനസാഗരം; തത്സമയ ദൃശ്യം കാണാം

കഴിഞ്ഞ ദിവസമാണ് റോബിൻ രാധാകൃഷ്ണനെ ബിഗ് ബോസ്സ് ഹൗസിൽ നിന്നും പുറത്താക്കിയത്. റോബിനെ പുറത്താക്കുന്ന എപ്പിസോഡ് സംപ്രേഷണം ചെയ്യും വരെ പ്രേക്ഷകരെല്ലാം റോബിൻ തിരികെ മത്സരിക്കാനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. റോബിനെ തിരികെ വീട്ടിലേക്ക് കയറ്റാൻ നിർവാഹമില്ലെന്നും സഹ മത്സരാർഥിയെ കൈയ്യേറ്റം ചെയ്യുന്നത് നിയമങ്ങൾക്കെതിരാണെന്നും മോഹൻലാൽ റോബിനേയും വീട്ടിൽ ശേഷിക്കുന്ന മത്സരാർഥികളേയും ധരിപ്പിച്ച ശേഷമാണ് പറഞ്ഞയച്ചത്.

പ്രേക്ഷകരുടെ എതിർപ്പിനെ മറികടന്നാണ് റോബിനെ ബി​ഗ് ബോസ് അണിയറപ്രവർത്തകർ പുറത്താക്കിയിരിക്കുന്നത്. എഴുപത് ദിവസങ്ങൾക്ക് ശേഷം ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്തെത്തിയ റോബിൻ വോട്ട് ചെയ്ത പ്രേക്ഷകർക്ക് നന്ദി അറിയിക്കാൻ മൊബൈൽ ഓൺ ചെയ്തപ്പോൾ അക്ഷരാർഥത്തിൽ ‍ഞെട്ടി.

ജനങ്ങൾ കാണിക്കുന്ന സ്നേഹം കണ്ട് കണ്ണ് നിറയുന്നുവെന്നും ഇത്രയേറെ ജനപിന്തുണ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ്തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

‘എല്ലാവർക്കും നമസ്കാരം… എന്താണീ കാണുന്നത്. ഒരുപാട് സന്തോഷം.’ ‘എന്റമ്മോ…. വാക്കുകളാൽ പറയാൻ കഴിയാത്ത സ്നേഹമാണ് നിങ്ങളോരോരുത്തരും നൽകുന്നത്. ഒരുപാട് പേർ എന്നെ സ്നേഹിക്കുന്നുവെന്ന് ഞാനിപ്പോൾ അറിയുന്നു. എനിക്ക് എന്റെ ഫോൺ പോലും എടുക്കാൻ പറ്റുന്നില്ല.’ ‘നോട്ടിഫിക്കേഷൻ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരുപാട് പേര് മെസേജ് അയച്ചും വിളിച്ചും കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. എല്ലാത്തിനും മറുപടി കൊടുക്കാൻ കഴിയാത്തതിനാലാണ് ലൈവിൽ‌ വന്നത്. എല്ലാവരോടും സ്നേഹം മാത്രം…’ എന്നാണ് ലൈവിലെത്തി റോബിൻ പറഞ്ഞത്.

തിരുവന്തപുരം വിമാനത്താവളത്തിൽ റോബിൻ ഇന്ന് എത്തുമെന്ന് അറിഞ്ഞും നിരവധി ആരാധകരാണ് ഫ്ലെക്സും മറ്റുമായി വരവേൽ‌ക്കാൻ കാത്തുനിൽക്കുന്നത്. ഈ സീസണിൽ പുറത്തായ മറ്റൊരു മത്സരാർഥിക്കും ലഭിക്കാത്ത സ്വീകരണമാണ് സോഷ്യൽമീഡിയ വഴിയും അല്ലാതെയും റോബിന് ലഭിക്കുന്നത്. ഷോയിൽ നിന്നും പുറത്തായെങ്കിലും റോബിനാണ് യഥാർഥ വിജയിയെന്നും ഇനി മറ്റേത് മത്സരാർഥി ഫൈനലിൽ കപ്പുയർത്തിയാലും തങ്ങളുടെ രാജാവ് എന്നും റോബിനായിരിക്കുമെന്നെല്ലാമാണ് കമന്റുകൾ വരുന്നത്. ബിഗ് ബോസ് വീട്ടിലെ മത്സരാർഥികളെ ഒന്നുകൂടി കാണാനുള്ള അവസരം മോഹൻലാൽ റോബിന് നൽകിയിരുന്നു.

എല്ലാവരോടും ഒരിക്കൽ കൂടി സംസാരിക്കാനും റോബിന് സാധിച്ചു. ഓരോ മത്സരാർഥിയും മികച്ച രീതിയിൽ ചെയ്യുന്നുണ്ടെന്ന് റോബിൻ പറഞ്ഞു. ഓരോരുത്തരെയും ബ്രോ എന്ന് എടുത്ത് വിളിച്ച് റോബിൻ യാത്ര പറഞ്ഞു. ദിൽഷയെ മിസ് ചെയ്യുമെന്നും റോബിൻ പറഞ്ഞു. കൈയ്യടികളോടെയാണ് ബ്ലെസ്ലി തന്റെ ഉറ്റ സുഹൃത്തിനെ യാത്രയാക്കിയത്. മികച്ച മത്സരാർഥിയായിരുന്ന റോബിനാണ് പുറത്തുപോകുന്നതെന്നും തനിക്ക് ഭയങ്കര ഇഷ്‍ടമായിരുന്നുവെന്നും ബ്ലെസ്ലി പറഞ്ഞു. റോബിനെ ബി​ഗ് ബോസ് പ്രേക്ഷകർ എപ്പോഴും ഓർക്കുമെന്നാണ് ലക്ഷ്മിപ്രിയ ആശംസകൾ നേർന്ന് പറഞ്ഞത്. വളരെ രസകരമായി പോകേണ്ടിയിരുന്ന ടാസ്ക്കിനിടയിൽ സംഭവിച്ച ചില പിഴകളാണ് റോബിന്റെ പുറത്താകലിനും ജാസ്മിന്റെ വാക്കി ഔട്ടിനും വരെ കാരണമാക്കിയത്.

റോബിനാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ളത്. അതിനാൽ തന്നെ റോബിൻ പുറത്തായതിനാൽ ഇനി ബി​ഗ് ബോസ് ഷോ കാണില്ലെന്നാണ് ഒരു വിഭാ​ഗം പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിക്കുന്നത്.

Noora T Noora T :