അഞ്ചാമത് ഒരാളുടെ പേര് പറയാനില്ല, ടോപ്പ് ഫൈവിൽ വന്ന് കാണണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നവർ ഇവരാണ്; ഞെട്ടിച്ച് റോബിൻ

ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന് ശേഷം തന്റെ മനസിലെ ടോപ്പ് ഫൈവ് മത്സരാർഥികളുടെ പേരുകൾ വെളിപ്പെടുത്തി റോബിൻ. നാല് മത്സരാർഥികൾക്ക് മാത്രമെ ടോപ്പ് ഫൈവിനുള്ളിൽ വരാനുളള യോ​ഗ്യതയുള്ളൂവെന്നും റോബിൻ പറയുന്നു.

ആര് ടോപ്പ് ഫൈവിൽ വരണമെന്ന് നിശ്ചയിക്കാൻ ഞാൻ ആളല്ല. പുറം ലോകവുമായി കണക്ഷൻ ഉണ്ടായിരുന്നെങ്കിൽ കുറച്ച് കൂടി എളുപ്പത്തിൽ ടോപ്പ് ഫൈവിൽ ആര് വരുമെന്ന് പെട്ടന്ന് പറയാൻ സാധിക്കുമായിരുന്നു.’ ‘എന്നിരുന്നാലും ടോപ്പ് ഫൈവിൽ വന്ന് കാണണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നവരുടെ പേരുകൾ പറയാം. ദിൽഷയുടെ പേരാണ് ആദ്യം പറയുക. പിന്നീട് ബ്ലെസ്ലി, ലക്ഷ്മിപ്രിയ, ധന്യ എന്നിവർ വരണമെന്നുണ്ട്.’ ‘അഞ്ചാമത് ഒരാളുടെ പേര് പറയാനില്ല. ടോപ്പ് ഫൈവിനുള്ളിൽ വരാൻ യോ​ഗ്യത ഇവർക്കാണ് എന്നാണ് എനിക്ക് തോന്നിയത്’ റോബിൻ‌ പറഞ്ഞു.

ബിഗ് ബോസ് ഹൗസ് അംഗങ്ങളേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു ഡോക്ടര്‍ റോബിന്‍ പുറത്ത് പോയത്. റിയാസിനെ തല്ലിയതിന്റെ പേരില്‍ ഹൗസില്‍ നിന്ന് മാറ്റി നിന്ന് മാറ്റി നിര്‍ത്തിയ റോബിനെ മോഹന്‍ലാല്‍ എത്തിയ വാരാന്ത്യംഎപ്പിസോഡിലായിരുന്നു പുറത്താക്കിയത്. റോബിന്‍ തിരികെ എത്തുമെന്ന് ഹൗസ് അംഗങ്ങളു ആരാധകരും വിചാരിച്ചിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ഹൗസില്‍ നടന്നത്. ബിഗ് ബോസ് ഷോകളില്‍ ചെറിയ കയ്യാങ്കളികള്‍ നടക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായിട്ടാണ് ഒരു മത്സരാര്‍ത്ഥിയെ ഇതിന്റെ പേരില്‍ പുറത്താക്കുന്നത്.

ഡോക്ടര്‍ രജിത് കുമാറിനേയും സജ്‌ന-ഫിറോസ് ദമ്പതികളേയുമാണ് ഇതിന് മുന്‍പ് നിയമലംഘനത്തിന്‌റെ പേരില്‍ പുറത്താക്കിയത്. സഹമത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് പുരട്ടിയതിനാണ് രജിത് കുമാറിനെ പുറത്താക്കിയത്. നിരവധി മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് സജിനയേയും ഫിറോസിനേയും എവക്ട് ചെയ്യുന്നത്. എന്നാല്‍ ഈ സീസണിലൊക്കെ ചെറിയ കയ്യാങ്കളികള്‍ നടന്നിരുന്നു. ഡോക്ടര്‍- റോബിന്‍ റിയാസ് സംഭവം ഒഴിച്ചാല്‍ ഒരു തരത്തിലുള്ള ഫിസിക്കല്‍ അറ്റാക്കും ബിഗ് ബോസ് സീസണ്‍ 4 ല്‍ നടന്നിട്ടില്ല.

Noora T Noora T :