ചെറിയ കാത്തിരിപ്പിന് ശേഷം നമ്മൾ കണ്ടുമുട്ടി; ജാസ്മിനൊപ്പം നിമിഷ, വീഡിയോവൈറൽ പുറത്തിറ​ങ്ങിയിട്ടും അശ്ലീല പദപ്രയോ​ഗങ്ങൾ നടത്തുന്നതിൽ കുറവ് വരുത്തിയിട്ടില്ലെന്ന് ബി​ഗ് ബോസ് പ്രേക്ഷകർ

ബി​ഗ് ബോസ് സീസൺ നാലിന്റെ അറുപത്തി ഒൻപതാമത്തെ എപ്പിസോഡിലാണ് മത്സരാർത്ഥിയായ ജാസ്മിൻ സ്വയം പുറത്തേക്ക് പോയത്. റിയാസിനെ തല്ലിയെന്ന ആരോപണത്താൽ ഡോ. റോബിനെ ഷോയിൽ നിന്നും മാറ്റിനിർത്തിയിരുന്നു. ബി​ഗ് ബോസ് റോബിനെ തിരിച്ചുകൊണ്ടു വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് ജാസ്മിൻ സ്വയം പുറത്തേക്ക് പോയിരിക്കുകയാണ്.

ജാസ്മിൻ പോയി കാണില്ല സീക്രട്ട് റൂമിൽ കാണുമെന്ന താരത്തിലുള്ള പ്രചാരണങ്ങൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ അവസരത്തിൽ ജാസ്മിൻ ബി​ഗ് ബോസിൽ നിന്നും നിന്നും പുറത്തേക്ക് പോയി എന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്.

ബി​ഗ് ബോസിലെ മുൻ മത്സരാർത്ഥിയായിരുന്ന നിമിഷക്കൊപ്പമുള്ള ജാസ്മിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ‘ചെറിയ കാത്തിരിപ്പിന് ശേഷം നമ്മൾ കണ്ടുമുട്ടി’ എന്നാണ് വീഡിയോയിൽ ജാസ്മിൻ പറയുന്നത്. ‘നല്ല കാര്യങ്ങൾ ചെയ്യാം’ എന്ന കുറിപ്പോടെയാണ് ജാസ്മിനൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും നിമിഷ പങ്കുവച്ചിരിക്കുന്നത്.

നിമിഷയ്ക്കൊപ്പം കാറിൽ സ‍ഞ്ചരിക്കുന്ന വീഡിയോയും ജാസ്മിൻ പങ്കുവെച്ചിട്ടുണ്ട്. പുറത്തിറ​ങ്ങിയിട്ടും അശ്ലീല പദപ്രയോ​ഗങ്ങൾ നടത്തുന്നതിൽ ജാസ്മിൻ കുറവ് വരുത്തിയിട്ടില്ലെന്നാണ് ജാസ്മിന്റെ പുതിയ വീഡിയോ കണ്ട് ബി​ഗ് ബോസ് പ്രേക്ഷകരിൽ ഒരു വിഭാ​ഗം പറയുന്നത്. താൻ ഇങ്ങനെയായിരിക്കുമെന്നും കുലസ്ത്രീകളും കുലപുരുഷന്മാരും ഇത് കാണേണ്ടതില്ലെന്നും ജാസ്മിൻ വീഡിയോയിൽ പറയുന്നുണ്ട്. കപ്പ് ഉയർത്താൻ യോ​ഗ്യതയുള്ള മത്സരാർഥിയായിരുന്നു ജാസ്മിൻ.

Noora T Noora T :