പ്രേക്ഷരെ ഞെട്ടിച്ച് കൊണ്ട് ബിഗ് ബോസ്സിൽ നിന്നും തന്റെ ഇഷ്ട പ്രകാരം ജാസ്മിൻ പുറത്തു പോയിരിക്കുകയാണ്. ബിഗ് ബോസ് ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ് ഒരു മത്സരർഥി ബിഗ് ബോസിന്റെ തീരുമാനം ഇഷ്ടപ്പെടാതെ പുറത്ത് പോകുന്നത്. റോബിൻ തിരിച്ച് വീട്ടിൽ വരുന്നു എന്ന കാരണത്താലാണ് ജാസ്മിൻ വീട്ടിൽ നിന്നും പുറത്ത് പോകാൻ തീരുമാനിച്ചത്
ഇപ്പാഴിതാ ജാസ്മിന് പാളിയ ഘട്ടത്തിനെ കുറിച്ച് പറയുകയാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കിടിലന്‍ ഫിറോസ്. ലൈവില്‍ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ബിഗ് ബോസ് ഷോയില്‍ അധികം ജെനുവിനാകാന്‍ പാടില്ല എന്നാണ് ഫിറോസ് പറയുന്നത്. ജാസമിന് അവിടെയാണ് തെറ്റ് പറ്റിയതെന്നും ബിഗ് ബോസ് സീസണ്‍ 4 താരത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
ഫിറോസിന്റെ വാക്കുകള്‍
‘തന്റെ നിലപാടിന് അനുസരിച്ച് സഞ്ചരിക്കുന്ന ആളാണ് ജാസ്മിന്‍. പ്രത്യേകിച്ച് ഗെയിം പ്ലാനോട് കൂടിയല്ല ബിഗ് ബോസ് ഹൗസില്‍ വന്നത്. ആരുടേയും നിലപാട് നമുക്ക് അളക്കാന്‍ കഴിയില്ല. ജാസ്മിന്‍ ഈ ഷോയെ മനസിലാക്കിയിരിക്കുന്നത് താന്‍ എങ്ങനെയാണേ അങ്ങനെയാണ് ബിഗ് ബോസ് ഹൗസിലും നില്‍ക്കേണ്ടതെന്നാണ്. എന്നാല്‍ ഞാന്‍ ഈ ഷോയെ മനസിലാക്കിയിരിക്കുന്നത് ഇങ്ങനെയല്ല’ തന്റെ അഭിപ്രായം വ്യക്തമാക്കി കൊണ്ട് കിടിലന്‍ ഫിറോസ് പറഞ്ഞു ‘നമ്മള്‍ എന്താണെന്ന് കാണിക്കാനുളള ഷോയല്ല ബിഗ് ബോസ്; കിടിലന്‍ ഫിറോസ് തുടര്‍ന്നു. പ്രതിസന്ധികള്‍ തരണം ചെയ്ത് മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ദിവസം ഹൗസില്‍ നില്‍ക്കുക എന്നാണ് ഗെയിം. അവിടെയാണ് ജാസ്മിന് പാളിപ്പോയത്. ഹൗസില്‍ പോയി ജെനുവിനായി നിന്നു. അവര്‍ നല്ലൊരു മത്സരാര്‍ഥിയും റിയലായിട്ടുള്ള വ്യക്തിയുമാണ്. ഒരിക്കലും ബിഗ് ബോസ് ഹൗസില്‍ ജെനുവിനായി നില്‍ക്കാന്‍ പറ്റില്ല. നമ്മുടെ ജെനുവിനിറ്റി കാണിക്കാനുള്ള വേദിയുമല്ല’; ബിഗ് ബോസ് ഫിറോസ് കൂട്ടിച്ചേർത്തു. പ്രതിസന്ധികളെ തരണം ചെയ്ത അവിടെ പിടിച്ച് നില്‍ക്കുമ്പോഴാണ് ഗെയിം സംഭവിക്കുന്നത്.
‘ ഗെയിം മാറ്റിവെച്ചാല്‍ ജാസ്മിന്‍ എന്ന പെണ്‍കുട്ടിയെ ഒരുപാട് ഇഷ്ടമാണ്. അവരുടെ പ്രവര്‍ത്തനങ്ങളും ജീവിതവുമൊക്കെ ഒരുപാട് ബഹുമാനം അര്‍ഹിക്കുന്നതാണ്. പക്ഷെ ബിഗ് ബോസിനകത്ത് അവര്‍ പ്രേത്യകിച്ച് ഗെയിമൊന്നും കൊണ്ടു വരുന്നില്ല’; ഫിറോസ് ജാസ്മിന്റെ ഗെയിമിനെ കുറിച്ച് വിലയിരുത്തി കൊണ്ട് പറഞ്ഞു.
ഡോക്ടര്‍ റോബിനെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടാനുള്ള കാരണവും ഫിറോസ് ഈ അവസരത്തില്‍ പറയുന്നുണ്ട്. ലൈവില്‍ റോബിനെ കുറിച്ചുള്ള അഭിപ്രായം ആരാധകര്‍ ചേദിച്ചപ്പോഴാണ് വെളിപ്പെടുത്തിയത്. ‘വളരെ സ്ഥിരതോടെ ഗെയിം കളിച്ച് പോകുന്ന ആളാണ് ഡോക്ടര്‍ റോബിന്‍. ബിഗ് ബോസോ ലാലേട്ടോ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കയ്യില്‍ കൃത്യമായ ഉത്തരമുണ്ട്. അത് ഗെയിമിന വേണ്ടി കൃത്യമായി തയ്യാറെടുത്തത് കൊണ്ടാണ്. എട്ട് മാസമെന്ന് പറഞ്ഞ് അദ്ദേഹത്ത കളിയാക്കേണ്ട കാര്യമില്ല’; ഫിറോസ് വ്യക്തമക്കി. ‘സീരിയല്‍ സമയത്ത് പോകുന്ന ഷോയാണ് ബിഗ് ബോസ്. ഒരുപാട് അമ്മമാരും സ്ത്രീ പ്രേക്ഷകരും റോബിനെ പിന്തുണയ്ക്കുന്നുണ്ട്. അത് വലിയൊരു കാര്യമാണ്. കുടുംബ പ്രേക്ഷകരുടെ മനസ് പിടിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. അതിനായി അദ്ദേഹം എന്തെങ്കിലും ചെയ്തുവെന്ന് ഞാന്‍ കരുതുന്നില്ല’; ഫിറോസ് കൂട്ടിച്ചേർത്തു.
‘ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുമൊക്കെ സംഭവിക്കുമ്പോള്‍ ഓരാളെ നമ്മള്‍ അറിയാതെ പിന്തുണയ്ക്കും. അതാണ് ഡോക്ടര്‍ റോബിന്റെ കാര്യത്തില്‍ സംഭവിച്ചത്. ക്ഷമയോടെയാണ് ഓരോ കാര്യങ്ങളെ നേരിടുന്നതും നോക്കി കാണുന്നതും. ബിഗ് ബോസ് ഹൗസില്‍ ഡോക്ടറിനെ വ്യക്തിപരമായി ആക്രമിക്കുന്ന രീതിയിലുളള നിരവധി സംഭവങ്ങള്‍ നടന്നു. അതിലൊക്കെ പിടിച്ചു നിന്നു’; റോബിനെ കുറിച്ച് വ്യക്തമാക്കി തിരികെ വരുമോ ഇല്ലയോ എന്നൊക്കെയുള്ളത് ലാലേട്ടന്‍ വന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുളളൂവെന്നും ഫിറോസ് ലൈവില്‍ പറഞ്ഞ് നിർത്തി.