എനിക്ക് ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ല, പൊട്ടിക്കരഞ്ഞ് ജാസ്മിൻ,ബാഗ് പാക്ക് ചെയ്ത് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരാമെന്ന് ബിഗ് ബോസ്സ്, ജാസ്മിന്‍ പുറത്തേക്ക്,ഷോയിൽ നിന്നും പിന്മാറി ആഘോഷിച്ച് റോബിൻ ആരാധകർ

നാടകീയവും സംഭവബഹുലവുമായ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. ടാസ്‌കിനിടെ റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ റോബിനെതിരെ നടപടിയെടുത്തത് നമ്മൾ കണ്ടു കഴിഞ്ഞു. റോബിന്റെ സീക്രട്ട് റൂമില്‍ അടയ്ക്കപ്പെട്ടു. റോബിനെതിരെയുള്ള അന്തിമ തീരുമാനം ഇതുവരേയും എടുത്തിട്ടില്ല. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കണമെങ്കില്‍ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ എത്തണം. ഇതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ഇപ്പോഴിതാ ആരാധകരെയാകെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്.

ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയും ഫൈനല്‍ ഫൈവിലുണ്ടാകുമെന്ന് കണ്ണും പൂട്ടി ആരും പറയുകയും ചെയ്യുന്ന താരമായിരുന്നു ജാസ്മിന്‍ മൂസ. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന പ്രൊമോ വീഡിയോ ജാസ്മിന്റെ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. പ്രൊമോ വീഡിയോ പ്രകാരം റോബിന് പിന്നാലെ ജാസ്മിനും ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞിരിക്കുകയാണ്.

നേരത്തെ തന്നെ പലവട്ടം താന്‍ പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നതായി ജാസ്മിന്‍ വ്യക്തമാക്കിയിരുന്നു. റോബിനുമായുള്ള പ്രശ്‌നത്തിനിടെ പോലും ജാസ്മിന്‍ ഇത് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കണ്‍ഫെഷന്‍ റൂമിലെത്തി താന്‍ പോകാന്‍ ആഗ്രഹിക്കുന്നതായി ബിഗ് ബോസിനെ അറിയിച്ചിരിക്കുകയാണ് ജാസ്മിന്‍.

എനിക്ക് ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ല. അയാം ഫിസിക്കലി എക്‌സ്‌ഹോസ്റ്റഡ്, മെന്റലി ടയര്‍ഡ്, ഇമോഷണലി അയാം ഡണ്‍, അയാം ഡണ്‍. എനിക്ക് നില്‍ക്കാന്‍ പറ്റില്ല എന്നാണ് കരഞ്ഞു കൊണ്ട് ജാസ്മിന്‍ ബിഗ് ബോസിനോട് പറയുന്നത്. ഇതോടെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ എല്ലാവരോടും യാത്ര പറഞ്ഞ് ബാഗ് പാക്ക് ചെയ്ത് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരാം എന്ന് ബിഗ് ബോസ് അറിയിക്കുകയാണ്. പിന്നാലെ നന്ദി പറഞ്ഞ് മുന്‍ വാതിലിലൂടെ തന്നെ ജാസ്മിന്‍ പുറത്തേക്ക് വരുന്നതായും കാണാം.

ജാസ്മിന്റെ പിന്‍മാറ്റം പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. അടിയും വഴക്കും മാത്രമല്ല തമാശകള്‍ പറയുന്നതിലും ടാസ്‌കുകള്‍ ചെയ്യുന്നതിലും മുന്നിലായിരുന്നു ജാസ്മിന്‍. ഷോയെ ലൈവാക്കി നിര്‍ത്തിയതില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന താരമാണ് പിന്മാറിയിരിക്കുന്നത്. മുന്‍വാതിലിലൂടെ തന്നെ പോയതിനാല്‍ തിരികെ വരാനുള്ള സാധ്യതില്ലെന്നാണ് കരുതപ്പെടുന്നത്. ജാസ്മിന്‍ പോയ സാഹചര്യത്തില്‍ റോബിനെ തിരികെ കൊണ്ടു വരുമോ അതോ റോബിനും ജാസ്മിനും ഒരാഴ്ച തന്നെ യാത്ര പറഞ്ഞ് പോവുമോ എന്നും കണ്ടറിയണം.

റോബിന്‍ പുറത്തേക്ക് പോകണം എന്ന് പറഞ്ഞ് സീക്രട്ട് റൂമില്‍ അടച്ചതിന് ശേഷം, ജാസ്മിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് ശക്തമായ കാമ്പയിനിങ് ആണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. റോബിന്‍ പുറത്താകാന്‍ കാരണം ജാസ്മിന്‍ ആണ് എന്നതും , ബാത്രൂമില്‍ റോബിന്‍ ഗെയിമിന്റെ ഭാഗമായി ഇരിക്കുമ്പോള്‍ സ്‌പ്രേ അടിച്ചതിന് എതിരെ വ്യാപക പ്രതിഷേധങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

എന്തായാലും ജാസ്മിന്‍ പുറത്തേക്ക് പോകുന്നതിലെ സന്തോഷം സോഷ്യല്‍ മീഡിയ ആഘോഷിച്ചു തുടങ്ങി. വീക്കിലി ടാസ്‌കില്‍ മോഹന്‍ലാലിനെ അഭിമുഖീകരിക്കാന്‍ പേടിയായത് കൊണ്ടും, റോബിന്‍ തിരിച്ചുവരും എന്ന് കരുതിയും ആണ് ജാസ്മിന്‍ സ്വമേധയാ പുറത്തേക്ക് പോകുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

Noora T Noora T :