തന്റെ മകനെ കൊല്ലാൻ ശ്രമിച്ചു എന്ന് പറഞ്ഞ് റോബിന്റെ അച്ഛനും അമ്മയും കേസ് കൊടുക്കണം, നടന്നത് ക്രിമിനൽ കുറ്റം, ജാസ്മിൻ ഒരു മനുഷ്യജീവിയാണോ, അവൾക്കെതിരെ കേസ് എടുക്കണം…പൊട്ടിത്തെറിച്ച് സാബു മോൻ, കാര്യങ്ങൾ കൈവിട്ട് പോകുന്നു

റിയാസിനെ റോബിൻ മർദിച്ചു എന്ന കാരണത്താൽ ബിഗ് ബോസ്സ് വീട്ടിൽ നിന്നും റോബിനെ താൽക്കാലികമായി മാറ്റിയിരിക്കുകയാണ്. റോബിൻ ഇപ്പോൾ സീക്രെട്ട് റൂമിലാണ്

ഈ വിഷയത്തിൽ ബിഗ് ബോസിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഇതിനിടെ വിഷയത്തിൽ ബിഗ് ബോസ് സീസൺ ഒന്നിലെ വിജയി സാബുമോൻ അബുസമദ് നൽകിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.

ജാസ്മിൻ ഒരു സൈക്കോപാത്ത് ആണെന്നും അവർക്ക് ചികിത്സ നൽകണമെന്നുമാണ് സാബുമോൻ പറയുന്നത്. ഗെയിമിന്റെ ഭാഗമായി ലോക്കറ്റുമായി ബാത്ത്റൂമിൽ റോബിൻ ഒളിച്ചപ്പോൾ ജാസ്മിൻ എയർ ഫ്രഷ്‌നർ അടിച്ചുവെന്നും പാവം പോലെ നിൽക്കുന്ന റൊൺസനും റിയാസും അതിനു കൂട്ട് നിന്നെന്നും ഇവരെലാം കൊലപാതകശ്രമം അല്ലെ നടത്തിയതെന്നും സാബുമോൻ ചോദിക്കുന്നു.

ബിഗ് ബോസ് വീട്ടിൽ വച്ച് തന്റെ മകനെ കൊല്ലാൻ ശ്രമിച്ചു എന്ന് പറഞ്ഞ് റോബിന്റെ അച്ഛനും അമ്മയും കേസ് കൊടുക്കണമെന്ന് സാബുമോൻ പറയുന്നു. റോബിൻ ഗെയിമിന്റെ ഭാഗമായി നിൽക്കുക മാത്രമാണ് ചെയ്തതെന്നും എന്നാൽ എയർ ഹോളി പോലും ഇല്ലാത്ത ബാത്റൂമിലെ ഗ്യാസ് ചെയിമ്പർ ആക്കുകയാണ് ജാസ്മിൻ ചെയ്തതെന്നും സാബുമോൻ പറയുന്നു.

റോബിൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ റോബിൻ മരിച്ച് പോസ്റ്റ്മാർട്ടം ചെയ്യട്ടെ അപ്പൊ നോക്കാം എന്നാണ് ജാസ്മിൻ പറഞ്ഞത്. ഇങ്ങനെ സംസാരിക്കുന്ന ജാസ്മിൻ ഒരു മനുഷ്യജീവി തന്നെയാണോ എന്ന് രൂക്ഷമായ രീതിയിലാണ് സാബുമോൻ ചോദിക്കുന്നത്.

ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയ റോബിനെ റിയാസ് പിടിക്കാൻ ചെന്നപ്പോൾ സ്വാഭാവികമായും റോബിൻ തടുക്കുകയായിരുന്നു ഇത് നടന്നു കഴിഞ്ഞപ്പോൾ വീട്ടിലുള്ള എല്ലാരും റോബിൻ ചെയ്തത് ഫിസിക്കൽ അബ്യുസ് ആണെന്ന് ഉറക്കെ വിളിച്ച് പറയുകയായിരുന്നു. എന്നാൽ റോബിന്റെ ശരീരത്തിൽ തൊടാൻ ശ്രമിച്ചപ്പോൾ അതിനെ പ്രതിരോധിക്കുക മാത്രമാണ് റോബിൻ ചെയ്തതെന്നും അതിനെ ഒരിക്കലും ഫിസിക്കൽ അബ്യുസ് ആയി കണക്കാക്കാൻ കഴിയില്ലെന്നും അത് റിഫ്ലക്സ്‌ ഡിഫൻസ് മെക്കാനിസം ആണെന്നും സാബുമോൻ അഭിപ്രായപ്പെട്ടു.

ഇതിൽ റോബിൻ ചെയ്തതിനെ മാത്രം തെറ്റായി കണക്കാക്കുന്ന ബിഗ് ബോസിന്റെ നടപടി വളരെ മോശമായിപ്പോയെന്നും സാബുമോൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് വീട്ടിൽ നടന്ന സംഭവത്തിനെതിരെ നിരവധി പ്രേക്ഷകരും രംഗത്ത് വന്നിരുന്നു. റോബിൻ പുറത്തായാൽ ബിഗ് ബോസ് പരുപാടിക്കെതിരെ സ്റ്റേ നൽകണമെന്നും ക്രിമിനൽ കുറ്റമാണ് ബിഗ് ബോസ് വീട്ടിനുള്ളിൽ അരങ്ങേറുന്നതെന്നും ജാസ്മിനെതിരെ കേസ് എടുക്കണമെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

Noora T Noora T :