ബിഗ്‌ബോസ് തുടങ്ങിയ നാൾ മുതൽ അതിൽ പ്രണയത്തിലെ ഒരു ട്രാക്ക് കൊണ്ടുവരാൻ മത്സരാർത്ഥികളും ബിഗ്‌ബോസ്സും ശ്രമിക്കാറുണ്ട്. എന്നാൽ ഇക്കുറി ഒരാളെ മാത്രം കേന്ദ്രീകരിച്ച് അവിടെ പ്രണയം നടക്കുന്നുണ്ട് എന്നുതന്നെയാണ് എല്ലാവരും പറയുന്നത്
ദിൽറോബ് എന്ന് പേരിട്ടു വിളിച്ച ദിൽഷാ റോബിൻ കൂട്ടുകെട്ടും ഇപ്പോൾ ചർച്ചയാണ്…ബിഗ്ഗ് ബോസ് ഹൗസില്‍ വന്നതിന്റെ രണ്ടാമത്തെ ദിവസം തന്നെ റോബിന്‍ ദില്‍ഷയോട് പ്രണയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് മുതല്‍ ഫ്രണ്ട്‌സ് ആണ് എന്ന് ദില്‍ഷ സത്യം ചെയ്യിപ്പിയ്ക്കുകയും ചെയ്തു. ബിഗ്ഗ് ബോസ് ഹൗസില്‍ പലരും ഇവരുടെ ബന്ധത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോള്‍ നമ്മള്‍ക്ക് നല്ല സുഹൃത്തുക്കളാണ് എന്ന് തെളിയിക്കണം എന്നായിരുന്നു ദില്‍ഷ റോബിനോട് പറഞ്ഞത്.
ഇത് റോബിന്റെ ഗെയിം സ്ട്രാറ്റജിയാണ് എന്ന് ബിഗ്ഗ് ബോസ് ഹൗസിലുള്ളവര്‍ക്കും അറിയാമായിരുന്നു. പ്രത്യേകിച്ചും റോബിന്റെ നാട്ടുകാരി കൂടെയായ ധന്യ പലതവണ ദില്‍ഷയ്ക്ക് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതേ കുറിച്ച് ലക്ഷ്മിപ്രിയയുമായി സംസാരിക്കവെയാണ് ദില്‍ഷ – റോബിന്‍ കോമ്പോ റോബിന്‍ വിചാരിച്ചത് പോലെ ജയിച്ചു, പക്ഷെ ഇപ്പോള്‍ അത് കുറയുകയാണ് എന്നും ദില്‍ഷ ഒരുപാട് കരഞ്ഞു എന്നും ധന്യ പറഞ്ഞത്. താനടക്കം പലരും ദില്‍ഷയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു എന്ന് ലക്ഷ്മിപ്രിയയും പറയുന്നു.എന്നാൽ ദിൽഷാ റോബിൻ കൂട്ടുകെട്ട് അതും ഒരു ഗെയിം സ്ട്രാറ്റജിയാണെന്ന് എല്ലാരും പറഞ്ഞിരുന്നു എന്നാൽ അത് അങ്ങനെ അല്ല എന്ന അഭിപ്രായമാണ് റോബിൻ ഫാൻസിനുള്ളത്. ഫാൻസിന്റെ പ്രതികരണം വീഡിയോയിലൂടെ കാണാം