നിന്റെ മനസിലുള്ള ടോപ് ഫൈവ് ആരൊക്കെയാണെന്ന് ലക്ഷ്മി പ്രിയ റോബിനോട്; അവളുണ്ടാകും, എനിക്കറിയാം, മനസിലെ ടോപ് ഫൈവ് വെളിപ്പെടുത്തി റോബിന്‍

ഇത്തവണത്തെ ബിഗ് ബോസ്സിൽ ആരൊക്കെയാകും അവസാന ഘട്ടത്തിലേക്ക് എത്തുകയെന്നുള്ള ചർച്ച തകൃതിയായി നടക്കുന്നുണ്ട്. പുറത്ത് പ്രേക്ഷകര്‍ക്കിടയില്‍ നടക്കുന്നത് പോലെ തന്നെ അകത്ത് താരങ്ങള്‍ക്കിടയിലും ഇതേക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. ഇന്നലെ ബിഗ് ബോസ് വീട്ടിലെ താരങ്ങളായ ലക്ഷ്മി പ്രിയയും റോബിനും തമ്മില്‍ ഇതേക്കുറിച്ചൊരു ചര്‍ച്ച നടന്നു.

ഭക്ഷണത്തിനുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനിടെയായിരുന്നു ലക്ഷ്മി റോബിനോട് ചോദ്യവുമായി എത്തിയത്. നിന്റെ മനസിലുള്ള ടോപ് ഫൈവ് ആരൊക്കെയാണെന്ന് പറ എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. ഇതിന് റോബിന്‍ നല്‍കിയ മറുപടി നിങ്ങള്‍ എന്തായാലും ഉണ്ടെന്നായിരുന്നു. പിന്നീട് ധന്യ എന്തായാലും ഉണ്ടെന്നും അതെനിക്കറിയാമെന്നും റോബിന്‍ പറഞ്ഞു. ഇതോടെ ഞാന്‍ എന്തായാലും ഉണ്ടാകുമെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. ആ അത് ഞാന്‍ പറഞ്ഞല്ലോ എന്ന് റോബിന്‍ ഓര്‍മ്മിപ്പിച്ചു. ആ ശരി. എനിക്കുള്ള പ്രയോരിറ്റി കഴിഞ്ഞിട്ടേ മറ്റൊരാളുടെ പേര് പറയാവൂ എന്ന് ലക്ഷ്മി ആവര്‍ത്തിച്ചു. ഞാന്‍ നിങ്ങളുടെ പേര് തന്നെയാണല്ലോ ആദ്യം പറഞ്ഞതെന്ന് റോബിന്‍ വീണ്ടും പറഞ്ഞു. എന്റെ പേര് വേണം ആദ്യം പറയാന്‍. അത് ചായ എടുത്താലും ചോറ് എടുത്താലും ലക്ഷ്മി ചേച്ചിയ്ക്ക് എന്ന് പറഞ്ഞിട്ടേ വേറൊരു ഗ്ലാസ് എടുക്കാവൂവെന്ന് ലക്ഷ്മി വിശദമാക്കി.

പുറത്തുള്ള ഫെയിമും സപ്പോര്‍ട്ടും ഫോളോവേഴ്‌സുമൊന്നുമല്ല ഇവിടെ നില്‍ക്കേണ്ട മാനദണ്ഢം എന്നെനിക്ക് തോന്നി. കാരണം അപര്‍ണ പോയി എന്നും റോബിന്‍ പറയുന്നുണ്ട്. പോയ വാരമായിരുന്നു അപര്‍ണ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. ബിഗ് ബോസ് വീട്ടിലേക്ക് വന്നവരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുണ്ടായിരുന്ന താരമായിരുന്നു അപര്‍ണ. വീടിനകത്തും പുറത്തും ഒരുപോലെ ജനകീയ. എന്നാല്‍ അപര്‍ണയെ പോലൊരാള്‍ക്ക് ചേരുന്നതായിരുന്നില്ല ബിഗ് ബോസ് എന്നാണ് പ്രേക്ഷകര്‍ വിധിയെഴുതിയത്.

അപര്‍ണയ്ക്ക് ശേഷം ആരാകും ബിഗ് ബോസ് വീടിനോട് യാത്ര പറയുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സുചിത്ര, സൂരജ്, വിനയ്, അഖില്‍ എന്നിവരാണ് ഇത്തവണ നോമിനേഷനിലുള്ളത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതില്‍ സുചിത്ര പുറത്തായെന്നാണ് അറിയാന്‍ സാധിക്കുന്നത്.

Noora T Noora T :