കുറച്ച് നാളുകൾക്ക് ശേഷമാണ് ഒരു സ്ത്രീ തന്നോട് ഉടുപ്പ് മാറ്റാൻ ആവശ്യപ്പെട്ടത്, അതിന്റെ ജാള്യത തനിക്ക് ഉണ്ടായിരുന്നു; ജാസ്മിന്റെ തുറന്ന് പറച്ചിൽ

കഴിഞ്ഞ ദിവസം നടന്ന ക്യാപ്റ്റൻസി ടാസ്‌ക്കും വളരെ വാശിയേറിയതായിരുന്നു. വളരെ മികച്ചരീതിയിൽ മത്സരിച്ചിച്ച മത്സരാർഥികൾക്കിടയിൽ പലവിധ പൊട്ടിത്തെറികളും നടന്നു.

നാണയങ്ങൾ ശേഖരിക്കുന്ന കോയിൻ ഹണ്ട് എന്ന ടാസ്‌ക്കായിരുന്നു അടുത്ത ആഴ്ചത്തെ ക്യാപ്റ്റൻസിക്കായി മത്സരാർത്ഥികൾക്ക് ബിഗ്‌ബോസ് നൽകിയത്. ബിഗ് ബോസ് നല്‍കുന്ന നാണയങ്ങള്‍ ഏറ്റവും കൂടുതല്‍ കൈക്കലാക്കുകയും അത് സൂക്ഷിച്ച് വെക്കുകയും ചെയ്യുന്ന ആളാണ് ക്യാപ്റ്റൻസി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുക.

ഗെയിമിൽ ആദ്യം തന്നെ പൊട്ടിത്തെറികൾ ഉണ്ടായി. റോബിൻ കോയിനുകൾ മോഷ്ടിച്ചുവെന്ന് റിയാസ് പറഞ്ഞു തുടർന്ന് റിയാസ് ദിൽഷയുടെ കോയിനുകൾ മോഷ്ടിച്ചു. എന്നാൽ റിയാസിന് മത്സരത്തിൽ നിന്നും പുറത്ത് പോകേണ്ടതായി വന്നു.

തുടർന്ന് ഗെയിമിൽ നാണയങ്ങളുടെ കൂടെ ചില ഭാഗ്യ പന്തുകളും ബിഗ് ബോസ് നൽകുകയുണ്ടായി. സൂരജിന് ഭാഗ്യപന്ത് ലഭിച്ചതോടെയാണ് കളി മാറിയത്. മറ്റ് മത്സരാര്‍ത്ഥികളില്‍ ഒരാളുടെ കയ്യില്‍ നിന്നും അവര്‍ നേടിയ നാണയങ്ങളുടെ പകുതി കൈക്കലാക്കുക എന്നതായിരുന്നു ആ ഭാഗ്യം. ഇതിനായി സൂരജ് തിരഞ്ഞെടുത്തത് ജാസ്മിനെയാണ്. ജാസ്മിന്റെ കയ്യലായിരുന്നു അതുവരെ ഏറ്റവും കൂടുതല്‍ നാണയങ്ങള്‍ ഉണ്ടായിരുന്നത്. അതിന്റെ പകുതി നേടിയതോടെ സൂരജ് നാണയങ്ങളുടെ കാര്യത്തില്‍ ഏറെ ഉയരങ്ങളിലേക്കാണ് എത്തിയത്.

ഇതില്‍ പരസ്യമായി തന്റെ അമര്‍ഷം ജാസ്മിന്‍ പ്രകടിപ്പിക്കുകയും ചെയ്തു. താൻ ആരുടേയും പിൻബലം ഇല്ലാതെ നേടിയ കോയിനുകളാണ് സൂരജ് കൊണ്ട് പോയതെന്ന് പറഞ്ഞ ജാസ്മിൻ അത് സൂരജിൽ നിന്നും തട്ടിപ്പറിച്ചു. ഇത് വലിയ രീതിയിൽ ഒരു വഴക്ക് വീട്ടിനുള്ളിൽ സൃഷ്ടിക്കുകയും ചെയ്തു. ജാസ്മിനെതിരെ എല്ലാവരും തിരിഞ്ഞു. തുടർന്ന് വികാരാധീനയായി ജാസ്മിൻ പൊട്ടിക്കരയുകയാണ് ഉണ്ടായത്. ഇതുകണ്ട ദിൽഷയും സൂരജും പൊട്ടിക്കരഞ്ഞു. അതിനു ശേഷം ജാസ്മിന് നെഞ്ചുവേദന ഉണ്ടാവുകയും മെഡിക്കൽ റൂമിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇപ്പോഴിതാ മെഡിക്കൽ റൂമിൽ നിന്നും വന്ന ജാസ്മിൻ സുചിത്രയോടും റിയാസിനോടും റൊൺസനോടും പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആവുന്നത്. തന്നെ ഇ സി ജി എടുക്കാൻ വന്ന നേഴ്‌സിനെ കുറിച്ചാണ് ജാസ്മിൻ സംസാരിച്ചത്.

തന്നോട് ഉടുപ്പ് മാറ്റാൻ നേഴ്സ് ആവശ്യപ്പെട്ടപ്പോൾ, കുറച്ച് നാളുകൾക്ക് ശേഷമാണ് ഒരു സ്ത്രീ തന്നോട് ഇത് ആവശ്യപ്പെട്ടതെന്ന് ജാസ്മിൻ തമാശയായി പറഞ്ഞു. അതിന്റെ ഒരു ജാള്യത തനിക്ക് ഉണ്ടായിരുന്നുവെന്നും ജാസ്മിൻ പറഞ്ഞു. എന്നാൽ തന്റെ ടൈപ്പ് അല്ലാത്തതുകൊണ്ട് നേഴ്സ് രക്ഷപെട്ടുവെന്ന് ജാസ്മിൻ പറഞ്ഞു. തന്റെ ടൈപ്പ് ആയിരുന്നെങ്കിൽ താൻ ചാടി കയറുമായിരുന്നോ എന്ന് റിയാസ് ജാസ്മിനോട് തമാശയായി ചോദിച്ചു. ഇതെല്ലം കേട്ട് ചിരിച്ച് ഇരിക്കുന്ന സുചിത്രയെയും റൊൺസണെയും ദൃശ്യത്തിൽ കാണാൻ സാധിച്ചു.

Noora T Noora T :