ബിഗ് ബോസ്സ് മത്സരാർത്ഥി അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ഷോയിൽ അതിഥിയായി എത്തിയ റോബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയത്. സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ഇത് ചർച്ചയായി മാറിയിരിക്കുകയാണ്. രണ്ടാം വട്ടമാണ് റോബിനെ ബിഗ് ബോസ്സ് പുറത്താക്കുന്നത്
ഭാവി വധുവായ ആരതി പൊടി അടക്കമുള്ളവരും റോബിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു
കൊച്ചിയിലെത്തിയ റോബിന് മാധ്യമങ്ങളോട് ബിഗ് ബോസ് ഷോയെ കുറിച്ച് പ്രതികരിച്ചു. കുറച്ച് എക്സ്ക്ല്യൂസീവായിട്ടുള്ള കാര്യങ്ങള്‍ തനിക്ക് പറയാനുണ്ടെന്ന് പറഞ്ഞാണ് റോബിന് മാധ്യമങ്ങളോട് സംസാരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്ന് എന്നെ വിളിച്ചിരുന്നു. ബിഗ് ബോസിന്റെ റേറ്റിംഗ് കുറവാണ്. ആള്ക്കാര് കാണുന്നില്ല.

നിങ്ങളൊന്നു വരണം ഗസ്റ്റായിട്ട് എന്നാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞു പറ്റില്ലെന്ന്, പത്ത് ദിവസം മുമ്പ് വീണ്ടും വിളിച്ചു ഗസ്റ്റായിട്ടൊന്ന് വീണ്ടും വരണമെന്ന് പറഞ്ഞ്. രണ്ട് മൂന്ന് ദിവസത്തേക്കെന്ന് പറഞ്ഞേ ഉള്ളൂവെന്ന് പറഞ്ഞു. ആലോചിച്ച് പറഞ്ഞപ്പോള്‍, ഗതികെട്ട് വീണ്ടും വരാമെന്ന് പറഞ്ഞു. അങ്ങനെ അവിടെ ചെന്നു, ഗസ്റ്റെന്ന് മാത്രമേ എന്നോട് പറഞ്ഞിട്ടുള്ളൂ.
ബിഗ് ബോസ് വീട്ടിനകത്തേക്ക് കയറുന്നതിന് മുമ്പ് എന്നോട് പറഞ്ഞു, ഭയങ്കര സൈലന്റായിട്ട്, അധികം ആക്ടീവല്ലാത്ത ഒരു ഗസ്റ്റായിരിക്കണം. ആ സമയത്ത് തന്നെ സൈലന്റായി ഒരോരുത്തരെയും പ്രവോക്ക് ചെയ്യണം. ഇതിനോടൊപ്പം സാഗറിനെയും അഖില്‍ മാരാരിനെയും ടാര്‍ഗറ്റ് ചെയ്യണമെന്ന് പറയുകയും ചെയ്തു.
അതിന് ശേഷം ഞാന്‍ അകത്തേക്ക് കയറി, ഞാന്‍ എന്റേതായ രീതിയില്‍ ഞാന്‍ എന്റെ ഗെയിം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ കാണുന്ന പല കാര്യങ്ങളും ശരിയല്ലെന്ന് തോന്നിയപ്പോഴാണ് ബിഗ് ബോസിന്റെ അടുത്ത് ചൂണ്ടിക്കാണിച്ചത്. 24 മണിക്കൂര്‍ കാണിക്കുന്ന ലൈവ് പോലും എഡിറ്റ് ചെയ്ത കാര്യങ്ങളാണ്. നിങ്ങള്‍ പുറമെ കാണുന്നതല്ല നടക്കുന്നത്. 24*7 പോലും എഡിറ്റഡാണ്. ആടിനെ പട്ടിയാക്കുന്ന, പട്ടിയെ ആടാക്കുന്ന ഷോയാണ് അവിടെ നടക്കുന്നത്. ബിഗ് ബോസ് മൊത്തത്തില്‍ പറഞ്ഞാല്‍ ഉഡായിപ്പ് ഷോയാണ്. കാണുന്ന ജനങ്ങള്‍ ഇത് മനസിലാക്കിയാല്‍ നന്നായിരിക്കും. നിങ്ങളുടെ ഇമോഷന്‍സിനെ വച്ചാണ് ഇത് കളിക്കുന്നത്. ഞാന്‍ വെറുതെ പറയുന്നതല്ല, നിങ്ങള്‍ക്ക് മനസിലാക്കാവുന്നതേ ഉള്ളൂ.

ബിഗ് ബോസ്ിനെ ചോദ്യം ചെയ്തപ്പോള്‍, അനീതിക്കെതിരെ ചോദ്യം ഉയര്‍ത്തിയപ്പോള്‍ എന്നെ പുറത്താക്കി. അതില്‍ ഒരു കാര്യങ്ങളും പുറത്തുവന്നിട്ടില്ല. അവര്‍ക്ക് ആവശ്യമുള്ളത് മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഈ ഒരു ഷോ വച്ച് അതിലുള്ള ആള്‍ക്കാരെ ഒരിക്കലും ജഡ്ജ് ചെയ്യരുത്. ബിഗ് ബോസ് കാണുന്നവര്‍ക്ക് കാണാം, അത് വച്ച് നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കിടന്ന് അടികൂടുന്നത് വെറുതെയാണെന്ന് റോബിന് പറഞ്ഞു.
അതേസമയം, ബിഗ് ബോസിന്റെ ഏറ്റവും പുതിയ സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഡോ റോബിന് രാധാകൃഷ്ണന് പുറത്തായ വാര്‍ത്ത ബിഗ് ബോസ് ആരാധകരെ ശരിക്കും ഞെട്ടിച്ചിരുന്നു. പുറത്തായതിന് പിന്നാലെ റോബിന് ഷൂട്ട് നടക്കുന്ന മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. റോബിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ വലിയ സ്വീകരണമാണ് ആരതി ഒരുക്കിയിരിക്കുന്നത്. റോബിനെ സ്വീകരിക്കാന്‍ ആരതി നേരിട്ട് കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. റോബിന് പുറത്തായതിനെ കുറിച്ച് ആരതി മാധ്യമങ്ങളോട് പ്രതികരണവും നടത്തിയിരുന്നു. ഡോക്ടറെ ബിഗ് ബോസ് വിളിച്ചത് ഒരു ഗസ്റ്റായിട്ടാണ്. അല്ലാതെ ഗെയിം കളിക്കുന്നതിന് വേണ്ടിയല്ലല്ലോ. അവര്‍ ക്ഷണിച്ചിട്ടാണ് റോബിന് ബിഗ് ബോസ് ഹൗസിലേക്ക് പോയതെന്നും ആരതി പറഞ്ഞിരുന്നു.