ഡോക്‌ടർ രജിത് കുമാറും റോബിൻ രാധാകൃഷ്ണനും ടാസ്ക്കിന്റെ ഭാഗമായി ബിഗ് ബോസ്സിൽ വീണ്ടും എത്തിയത് സംഭവ ബഹുലമായ എപ്പിസോഡുകളാണ് ഷോയിൽ അരങ്ങേറുന്നത്.
ചലഞ്ചേഴ്സ് ആയുള്ള റോബിന്‍റെയും രജിത്ത് കുമാറിന്‍റെയും കടന്നുവരവ് ബിഗ് ബോസ് വീട്ടില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉറപ്പോടെ ഇരിക്കുന്ന ഗ്രൂപ്പുകളെ പൊളിക്കുകയാണ് ലക്ഷ്യമെന്ന് രജിത്ത് കുമാര്‍ റോബിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവര്‍ ഇരുവരുടെയും സാന്നിധ്യത്തെ ആദ്യം പേടിയോടെ കണ്ട മത്സരാര്‍ഥികളില്‍ നിന്ന് പിന്നീട് ആ ഭയം മാറുന്നതും മത്സരാര്‍ഥികള്‍ കാണുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു തര്‍ക്കത്തിനിടെ മധ്യസ്ഥം വഹിക്കാനെത്തിയ റോബിനോട് അഖില്‍ മാരാര്‍ ഇരിക്കാന്‍ പറഞ്ഞത് അതിന് ഉദാഹരണമായിരുന്നു.

ഇത്തവണത്തെ വീക്കിലി ടാസ്ക് ആയ ബിഗ് ബോസ് ഹോട്ടലിലെ പുതിയ മാനേജര്‍ റിനോഷ് മുന്‍ മാനേജരായ ജുനൈസിനെ പുകഴ്ത്താന്‍ ഉപയോഗിച്ച ഒരു പോയിന്‍റിനെ എതിര്‍ത്ത് വിഷ്ണു എത്തിയതോടെയാണ് സംഘര്‍ഷം രൂപപ്പെട്ടത്. വിഷ്ണുവിനെ പിന്തുണച്ച് അഖിലും ഷിജുവും എത്തുകയായിരുന്നു. തുടര്‍ന്ന് സംസാരിക്കാനെത്തിയ അഖിലിനോട് മറ്റു ചില മത്സരാര്‍ഥികള്‍ എതിര്‍പ്പ് അറിയിച്ചതോടെ അഖിലിന്‍റെ ശബ്ദവും ഉച്ചത്തിലായി. ഈ സമയത്താണ് മധ്യസ്ഥം വഹിക്കാനായി റോബിന്‍ കസേരയില്‍ നിന്ന് എണീറ്റത്. എന്നാല്‍ അഖില്‍ ഉടന്‍ തന്നെ റോബിനോട് ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. റോബിന്‍ ഇരിക്കൂ, നിങ്ങള്‍ ഗസ്റ്റ് അല്ലേ, ഗസ്റ്റ് ഇരിക്കൂ എന്നായിരുന്നു അഖിലിന്‍റെ വാക്കുകള്‍. ഇത് കേട്ട് ഒരു തര്‍ക്കത്തിന് നില്‍ക്കാതെ റോബിന്‍ അതില്‍ നിന്ന് പിന്മാറുകയും ചെയ്തു.
