ലൈവിൽ ശ്രുതി വളരെ ക്ലിയർ ആയി പറയുന്നുണ്ട് ഗോപിക കൈ കഴുകിയിട്ടാണ് ചപ്പാത്തി പരത്തിയതെന്ന്…… അടുക്കളയിൽ എല്ലാവരും മുടി മാടി ഒതുക്കിയും മുഖം തുടച്ചുമൊക്കെ തന്നെയാണ് നിൽക്കുന്നത്; കുറിപ്പ്

ബിഗ് ബോസ്സിൽ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. അടുക്കളയില്‍ നിന്നും ഗോപികയെ മനീഷ മാറ്റി നിര്‍ത്തിയ സംഭവം അകത്തും പുറത്തും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഗോപികയുടെ ചുണ്ടുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. ചുണ്ടിന് ഇൻഫക്ഷൻ ഉള്ള ​ഗോപിക അതിൽ ഇടയ്ക്കിടെ തൊട്ട ശേഷം ചപ്പാത്തി പരത്തി എന്നതിനെതിരെയാണ് മനീഷ പ്രതികരിച്ചത്.

ഇപ്പോഴിത ​ഗോപികയെ സപ്പോർട്ട് ചെയ്ത് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്ര​ദ്ധനേടുന്നത്. ഇഷ്ട്ടമില്ലാത്ത അച്ചി തൊടുന്നത് എല്ലാം കുറ്റമായതുകൊണ്ടാകാം ഗോപിക ചെയ്തപ്പോൾ എല്ലാവർക്കും അറപ്പ് വന്നതെന്നാണ് കുറിപ്പിൽ പറയുന്നത്

. ‘ചപ്പാത്തി വിഷയം…. ലൈവിൽ ശ്രുതി വളരെ ക്ലിയർ ആയി പറയുന്നുണ്ട് ഗോപിക കൈ കഴുകിയിട്ടാണ് ചപ്പാത്തി പരത്തിയതെന്ന്. ചുണ്ടിൽ പിടിച്ച ശേഷം ആ കൈ കൊണ്ട് അല്ല അവർ അത് ചെയ്തത്. അവർ ചുണ്ടിൽ പിടിക്കാറുള്ള കൈ കൊണ്ട് ചെയ്തു എന്ന് പറഞ്ഞാണ് പലരും നെറ്റി ചുളിപ്പിച്ചത്. അത് ഗണിച്ച് മനസിലാക്കിയ മനീഷ ഗോപികയോട് പൊയ്ക്കോളാൻ പറഞ്ഞു. ബിബി അടുക്കളയിൽ എല്ലാവരും മുടി മാടി ഒതുക്കിയും മുഖം തുടച്ചുമൊക്കെ തന്നെയാണ് നിൽക്കുന്നത്.’

അടുക്കളയിൽ നിന്ന് സംസാരിക്കറുമുണ്ട്… ഇഷ്ട്ടമില്ലാത്ത അച്ചി തൊടുന്നത് എല്ലാം കുറ്റമായാത് കൊണ്ട് ഗോപിക ചെയ്തപ്പോൾ എല്ലാവർക്കും അത് അറപ്പ്’ എന്നായിരുന്നു കുറിപ്പ്. കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ അനുകൂലിച്ച് എത്തി. ‘ഗോപികയെ അവിടെ ഉള്ളവർക്ക് ആർക്കും ഒരു മത്സരാർഥി എന്ന രീതിയിൽ അംഗീകരിക്കാൻ ബുദ്ധിമുട്ട് പോലെ തോന്നുന്നു അത് തന്നെയാണ് ചിലർ നോമിനേഷൻ സമയത്ത് പറഞ്ഞ കാരണവും.’

മാത്രമല്ല ​ഗോപിക കിച്ചണിൽ ജോലി ചെയ്ക്കുന്നതും പലർക്കും ഇഷ്ടം അല്ല. അത് മനീഷയ്ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് അവർ പറഞ്ഞത് നീ ചപ്പാത്തി പരത്തേണ്ടെന്ന്.’ ‘വളരെ മോശമായിപ്പോയി’ എന്നാണ് വിഷയത്തിൽ പ്രതികരിച്ച് ഒരാൾ കമന്റ് ചെയ്തത്. ചപ്പാത്തി വിഷയം ചർച്ചയായതോടെ ജനപ്രീതിയുടെ കാര്യത്തിൽ ഉയരാൻ ​ഗോപികയ്ക്കായിട്ടുണ്ട്. നോമിനേഷനിൽ‌ ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ പേരും ​ഗോപികയുടേതാണ്. കൂടാതെ വീക്കെൻഡ് എപ്പിസോ‍ഡിൽ ബെസ്റ്റ് കൗശലക്കാരിക്കുള്ള സ്പെഷ്യൽ അവാർഡ് മോഹൻലാൽ ​ഗോപികയ്ക്ക് കൊടുത്തതും പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.

Noora T Noora T :