റിയാസിനെയാണോ ബ്ലെസ്ലിയെയാണോ ഇഷ്ടം, ആ മറുപടി ഞെട്ടിച്ചു, തന്റെ ഫേവറേറ്റ് ആ മത്സരാർത്ഥിയായിരുന്നു; റോബിന്റെ മറുപടി വൈറൽ

ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ചാനൽ പരിപാടികളിലും ഉദ്‌ഘാടന വേദിയിലും സജീവമാണ് റോബിൻ. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ റോബിനോട് നടൻ ഷാജോൺ ചോദിച്ച ചോദ്യത്തിന് റോബിൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. റിയാസിനെയാണോ ബ്ലെസ്ലിയെയാണോ ഇഷ്ടമെന്നാണ് റോബിനോട് ഷാജോൺ ചോദിച്ചത്.

അതിന് റിയാസ് എന്നാണ് റോബിൻ മറുപടി നൽകിയത്. ബ്ലെസ്ലിയേക്കാൻ കുറച്ച് ഇഷ്ടക്കൂടുതൽ റിയാസിനോട് ഉണ്ടെന്നാണ് റോബിൻ പറയുന്നത്.

തന്റെ ഫേവറേറ്റ് ദിൽഷയായിരുന്നുവെന്നും അടുത്ത സുഹൃത്താണ് ദിൽഷ എന്നതിനാലാണ് അവൾക്ക് വേണ്ടി വോട്ട് ചോദിച്ചതെന്നും റോബിൻ പറയുന്നു. ദിൽഷയായിരുന്നു നാലാം സീസണില്‌ ടൈറ്റിൽ വിജയിയായത്. ബ്ലെസ്ലി രണ്ടാം സ്ഥാനത്തായിരുന്നു. മൂന്നാം സ്ഥാനമാണ് റിയാസിന് ലഭിച്ചത്.

വീടിനുള്ളിൽ എപ്പോഴും റോബിന് വേണ്ടി സംസാരിച്ചിരുന്ന വ്യക്തികൾ ദിൽഷയും ബ്ലെസ്ലിയും മാത്രമായിരുന്നു. മാത്രമല്ല പുറത്താക്കുന്നതിന് മുമ്പ് വരെ ബ്ലെസ്ലി തന്റെ സഹോദരനാണെന്ന് റോബിൻ ഇടയ്ക്കിടെ പറയാറുമുണ്ടായിരുന്നു.

‘എനിക്ക് വേണ്ടി വോട്ട് ചെയ്‍ത എല്ലാ പ്രേക്ഷകർക്കും വലിയ നന്ദി. ഒരുപാട് സ്‍ട്രാറ്റർജികളുള്ള ആൾക്കാരായിരുന്നു ചുറ്റും ഉണ്ടായിരുന്നത്. എന്താണ് സ്‍ട്രാറ്റജി എന്ന് മനസിലാകാതെ ഞാൻ കുറെ ദിവസം നിന്നു. അപ്പോൾ ഞാൻ തീരുമാനിച്ചു ഞാനായിട്ട് തന്നെ മുന്നോട്ട് പോകാമെന്ന്. ബിഗ് ബോസ് വീട്ടിലും കൂടെ നിന്ന് പിന്തുണച്ച ബെസ്റ്റ് ഫ്രണ്ടാണ് ഡോ.റോബിൻ രാധാകൃഷ്‍ണൻ. ഞാൻ ഇപ്പോഴും ബിഗ് ബോസിന്റെ ഹീറോയെന്ന് പറയുന്നത് ഡോ.റോബിനെ തന്നെയാണ്. പിന്നെ എന്റെ ബ്ലെസ്ലി ഇവർ രണ്ടുപേരും എന്റെ കൂടെയുണ്ടായിരുന്നു’ എന്നാണ് ദിൽഷ പറഞ്ഞത്.

Noora T Noora T :