ബിഗ് ബോസ്സിലെ എല്ലാ എപ്പിസോഡുകളിലും ലവ് ട്രാക്ക് ഉണ്ടാകാറുണ്ട്. ഇത്തവണത്തെ സീസണിൽ റോബിനും ദില്‍ഷും ബ്ലെസ്ലിയുമായിരുന്നു ഇതുവരെ ഉയര്‍ന്നു വന്ന പ്രണയ നാടകത്തിലെ താരങ്ങള്‍. ഇപ്പോഴിതാ മറ്റൊരു ട്രാക്ക് കൂടി കണ്ടെത്തിയിരിക്കുകയാണ് താരങ്ങളും സോഷ്യല്‍ മീഡിയയും. സുചിത്രയും അഖിലും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചാണ് ബിഗ് ബോസ് വീട്ടിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ച ഉയര്‍ന്നിരിക്കുന്നത്.
ഇന്നലെ രാത്രി തങ്ങളെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് സുചിത്രയും അഖിലും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. തങ്ങളുടെ സൗഹൃദത്തെ പ്രണയമായി കരുതുന്നത് ശരിയല്ലെന്നാണ് ഇരുവരും പറയുന്നത്. ആണും പെണ്ണും മിണ്ടിയാല്‍ പ്രണയമാകുമോ എന്നും അവര്‍ ചോദിക്കുന്നുണ്ട്.
തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നമ്മള്‍ പെരുമാറുന്നുണ്ടോ? എന്ന് സുചിത്ര അഖിലിനോട് ചോദിക്കുന്നു. ഇല്ലെന്ന് അഖില്‍ പറയുന്നു. നമ്മള്‍ കുട്ടിക്കളി അല്ലേ കകളിക്കുന്നത് . സൗഹൃദമല്ലേ? എന്ന് ചോദിക്കുന്ന സുചിത്ര എല്ലാവര്‍ക്കും തെറിദ്ധാരണയുണ്ടാക്കുന്നത് പോലെയല്ല നമ്മള്‍ പെരുമാറുന്നത്. ദില്‍ഷയും റോബിനും പോലെയല്ല. നമ്മളും സൂരജും മൂന്നു പേരും കാണും എപ്പോഴും ഒപ്പമെന്നും പറയുന്നു. എന്തെങ്കിലും വേണ്ടേ സംസാരിക്കാന്‍ എന്നായിരുന്നു അഖിലിന്റെ പ്രതികരണം. അവര്‍ അങ്ങനെ ഒരു ടോപ്പിക് സംസാരിക്കുന്നുണ്ട്. ലക്ഷ്മി ചേച്ചിയും റോണ്‍സനും എന്ന് സുചിത്ര പറഞ്ഞു. അതേസമയം, ലക്ഷ്മി ചേച്ചി രണ്ട് മൂന്ന് വട്ടം പറഞ്ഞുവെന്ന് അഖില്‍ പറഞ്ഞു. കുത്തിക്കുത്തി പറയുന്നുവെന്ന് സുചിത്രയും പറഞ്ഞു. ഇതൊട്ടും ന്യായമല്ല. സൗഹൃദത്തെ പോലും മാനിക്കുന്നില്ല. അങ്ങനെയെങ്കില്‍ നമുക്ക് ലക്ഷ്മി ചേച്ചിയേയും നവീന്‍ ചേട്ടനേയും പറഞ്ഞു കൂടായിരുന്നില്ലേ? എന്ന് സുചിത്ര ചോദിക്കുന്നു.
ജാസ്മിനും പറഞ്ഞു. ഞാന്‍ കരഞ്ഞതിന്റെ കാരണം ചോദിച്ചപ്പോള്‍. വേറാരെങ്കിലും പറഞ്ഞാല്‍ കല്ലു പോലെ നില്‍ക്കുന്ന സുചിത്ര ചേച്ചിയെന്തിനാണ് അഖില്‍ പറഞ്ഞപ്പോള്‍ കരഞ്ഞതെന്ന്. ഞാന്‍ മറുപടിയും കൊടുത്ത്. നിമിഷയുമായി അടിയുണ്ടാക്കുമ്പോള്‍ നീ മൂഡ് ഓഫായി നടക്കാറുണ്ടായിരുന്നല്ലോ എന്ന്. അതല്ലേ സൗഹൃദമെന്ന് സുചിത്ര ചോദിക്കുന്നു. പിന്നെ എന്റെ മുന്നില്‍ പറയുന്ന കാര്യങ്ങളല്ലേ എനിക്ക് തിരുത്താനാകൂ? ലക്ഷ്മി ചേച്ചിയോട് പറയാന്‍ പോയില്ല. കാര്യമില്ല യൂസ്ലെസ്! ആണെന്നും സുചിത്ര പറുന്നു. അവര്‍ എല്ലാവരോടും ഇത് പറഞ്ഞു കാണില്ലേ എന്ന് അഖില്‍ ആശങ്കപ്പെടുന്നുണ്ട്. തീര്‍ച്ചയായും പറഞ്ഞു കാണും. ഒരു ആണും പെണ്ണും മിണ്ടാന്‍ പാടില്ല. മിണ്ടിക്കഴിഞ്ഞാല്‍ ട്രാക്ക് ഫോം ചെയ്‌തെന്ന് പറയും. നമ്മള്‍ രണ്ട് മാത്രമാണെങ്കില്‍ പോട്ടെ. സൂരജിനേയും ചേര്‍ത്ത് ട്രയാങ്കിള്‍ ആക്കിയിട്ടുണ്ടെന്ന് സുചിത്ര പറയുന്നു. ഇത് കേട്ടതും അവനുമുണ്ടോ? എന്ന് അമ്പരക്കുകയാണ് അഖില്‍. അവന്റേയും ഡെയ്‌സിയുടേയും എങ്ങനെയാണോ എന്തോ ഔട്ട് പോയതെന്നും അഖില്‍ ചോദിക്കുന്നു. ഡെയ്‌സിയുടേയും അവന്റേയും എല്ലാവരും വളരെ നന്നായി തന്നെ പറയുന്നുണ്ടായിരുന്നുവെന്നും സുചിത്ര പറയുന്നു.
അതേസമയം ഇതേ വിഷയം സോഷ്യല്‍ മീഡിയയിലും ഈ വിഷയം ചര്‍ച്ചയായി മാറിയിട്ടുണ്ട്. സുചിത്രയും അഖിലും തമ്മിലുള്ള സൗഹൃദത്തെ സദാചാര കണ്ണോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വീക്ഷിക്കുന്നത്. ഇരുവരുടേയും പേരുകള്‍ ചേര്‍ത്തുവച്ചു കൊണ്ട് സുഖില്‍ എന്ന് പേരിടുകയും ചെയ്തിട്ടുണ്ട് സോഷ്യല്‍ മീഡിയ. എന്നാല്‍ സുചിത്രയും അഖിലും തമ്മില്‍ നല്ല സൗഹൃദം മാത്രമാണുളളതെന്ന് വ്യക്തമാണ്.