ബിഗ് ബോസ്സിലെ ആ ശബ്ദത്തിന്റെ ഉടമയെ അനേഷിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയിട്ടുണ്ട്. മത്സരാർത്ഥികളോടും അവതാരകനായ മോഹൻലാലിനോടും പല തവണ പ്രേക്ഷകർ ചോദിച്ചിട്ടുണ്ട്. നിങ്ങളെ പോലെ തങ്ങൾക്കും അറിയില്ലെന്നായിരുന്നു മറുപടി. രൂപമില്ലാതെ മലയാളികളുടെ മനസ്സിൽ ശബ്ദം കൊണ്ട് കയറികൂടിയ ആളാണ് ബിഗ് ബോസ്
ഇപ്പോഴിതാ ബിഗ് ബോസ് വേദിയില്‍ നിന്നും ഏറെ കൊതുകമുണര്‍ത്തുന്ന ഒരു വ്യക്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നിമിഷ. മറ്റാരുമല്ല, പ്രേക്ഷകര്‍ ബിഗ് ബോസിന്‍റേതായി കേള്‍ക്കുന്ന ശബ്ദത്തിന്‍റെ ഉടമയ്ക്കൊപ്പമുള്ള ചിത്രമാണ് അത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച ചിത്രങ്ങളിൽ രഘുരാജ് എന്ന കലാകാരനാണ് ബിഗ് ബോസിന് ശബ്ദം നൽകുന്നതെന്ന് നിമിഷ പറയുന്നു. ‘നിങ്ങളെ കുറേ തെറിവിളിക്കേണ്ടി വന്നിട്ടുണ്ട്, ക്ഷമിക്കണം എന്നും നിമിഷ കുറിക്കുന്നു.
നൂറു ദിവസം മൊബൈൽ ഫോണടക്കം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ മത്സരാർത്ഥികൾ കഴിയുമ്പോൾ, ഈ ശബ്ദം മാത്രമാണ് അവരുമായി സംവദിക്കുന്നത്. ആഴ്ചയിൽ മോഹൻലാൽ എത്തുന്നതുവരെ എന്ത് കാര്യങ്ങളുണ്ടെങ്കിലും, പറയാനും നിർദേശങ്ങൾ നൽകാനും ഈ ശബ്ദമാണ് ഉള്ളത്. നൂറു ദിവസത്തോളം ഷോയിൽ നിൽക്കുന്ന മത്സരാർത്ഥികൾക്ക് ഈ ശബ്ദവുമായി ആത്മബന്ധമുണ്ടാകുന്നതും സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഈ ശബ്ദത്തിന് ഓമനപ്പേരുകൾ സമ്മാനിച്ച മത്സരാർത്ഥികൾ വരെ ഇത്തവണ ബിഗ് ബോസിലുണ്ടായിരുന്നു.