ബിഗ് ബോസ് വീട്ടിലെ ഒരു താരത്തിന് വേണ്ടി മറ്റ് താരങ്ങള്‍ ചേര്‍ന്നു കൊണ്ട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്നതിനാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.
ബിഗ് ബോസ് വീട്ടിലെ ജനകീയനായ അഖിലിന് വേണ്ടിയാണ് വിവാഹ അഭ്യര്‍ത്ഥന നടന്നത്. സുചിത്ര, ധന്യ, ലക്ഷ്മി പ്രിയ, അഖില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു അഖിലിനായി വിവാഹാലോചനകള്‍ ക്ഷണിച്ചത്. പ്രിയപ്പെട്ട സുഹൃത്തുക്കളേ നൂറ്റൊന്ന് പവനും പ്രതീക്ഷിച്ചു കൊണ്ട് ഒരു ചെറുക്കന്‍ ഇവിടെ ഇരിക്കുന്നുണ്ടെന്ന് സുചിത്ര പറയുകയായിരുന്നു. ഞങ്ങളുടെ സ്വന്തം ചെക്കന്‍ ആണെന്ന് ലക്ഷ്മിയും ധന്യയും പറഞ്ഞു. എന്നാല്‍ നൂറ്റൊന്ന് പവന്‍ പോരെന്നായിരുന്നു സൂരജിന്റെ കമന്റ്. പിന്നാലെ സ്ത്രീധനം കൊടുത്ത് ഈ മൊതലിനെ വാങ്ങരുതെന്നും ഒരു കാര്യവുമില്ലെന്നും പറഞ്ഞ് സുചിത്ര അഖിലിനെ കളിയാക്കി
. വേണമെങ്കില്‍ ഓഫറില്‍ കിട്ടുവാണേല്‍ വാങ്ങിക്കോ എന്നായിരുന്നു ഇതിന് അഖിലിന്റെ കൗണ്ടര്‍. സ്ത്രീധനം ഒന്നും വേണ്ട നല്ല പനങ്കുല പോലെ മുടിയും നല്ല വിടര്‍ന്ന ചുണ്ടുമുണ്ടേല്‍ അപേക്ഷിക്കാം എന്നായി ധന്യ. അങ്ങനെയെങ്കില്‍ ചിലപ്പോള്‍ വീണേക്കാം എന്ന് സുചിത്രയും പറഞ്ഞു. ഇത് കേട്ടതും അഖില്‍ ബ്ലഷ് ചെയ്യുകയായിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് ധന്യയും സുചിത്രയും അഖിലിനെ കളിയാക്കുകയും ചെയ്തു.
പിന്നാലെ കല്യാണം കഴിക്കുന്ന പെണ്ണിന് പൊക്കം എത്ര വേണം എന്ന് സുചിത്രയും ധന്യയും ചോദിച്ചപ്പോള്‍ ഷോള്‍ഡറിന്റെ അത്രയും വേണമെന്ന് അഖില്‍ വ്യക്തമാക്കി. ശാലിനിയുടെ ഹൈറ്റാണോ എന്ന് ധന്യ ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു അഖിലിന്റെ മറുപടി. അതൊക്കെ ഇവിടെ പലരിലും നോക്കി വച്ചായിരുന്നുവെന്ന് ധന്യ അഖിലിനെ കളിയാക്കി. ശാലിനിയുടെ ഹൈറ്റല്ല. ധന്യയുടെ ഹൈറ്റാണെന്ന് അഖില്‍ വ്യക്തമാക്കി. കെട്ടിപിടിക്കുമ്പോള്‍ തല തോളില്‍ വരണമെന്നാകുമെന്ന് ലക്ഷ്മി പ്രിയയും ധന്യയും പറഞ്ഞപ്പോള്‍ അതേയെന്നായിരുന്നു അഖിലിന്റെ മറുപടി.
അതിനിടെ അഖിലും സുചിത്രയും തമ്മിലുള്ള സൗഹൃദവും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്. സുഖില്‍ എന്നാണ് സോഷ്യല്‍ മീഡിയ ഈ ചങ്ങാത്തത്തിന് പേരിട്ടിരിക്കുന്നത്. സദാചാര കണ്ണുകളോടെ ചിലര്‍ ഇതിനെ പ്രണയമാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സുചിത്രയും അഖിലും അത്തരത്തിലൊരു സംസാരമോ സൂചനയോ ഇതുവരേയും നല്‍കിയിട്ടില്ല. ബിഗ് ബോസ് വീട്ടില്‍ അഖിലിന് ഇപ്പോള്‍ ഏറ്റവും നല്ല സൗഹൃദമുള്ളത് സൂരജുമായും സുചിത്രയുമായുമാണ്.