ബിഗ് ബോസുമായി ബന്ധപ്പെട്ട റിവ്യൂ എഴുതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള താരമാണ് അശ്വതി. ഈ സീസണിലും ഓരോ മത്സരരാര്‍ഥികളെ കുറിച്ചും ഓരോ എപ്പിസോഡിനെ പറ്റിയും നടി പറഞ്ഞു. ഇപ്പോഴിതാ വീണ്ടും ബിഗ് ബോസിനെ കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് അശ്വതി
ഫിനാലെ ദിവസം ഫൈനലില്‍ വന്ന ആറ് പേരെ കുറിച്ച് പറഞ്ഞു. ദില്‍ഷയുടെ വിജയത്തെ കുറിച്ച് പറഞ്ഞാണ് നടി എത്തിയത്
കുറിപ്പ് ഇങ്ങനെയാണ്
ദില്‍ഷ പ്രസന്നന്‍.. ‘ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിത വിന്നര്‍’ ഒരു സിനിമയുടെ ഇന്റര്‍വെല്ലിന് ശേഷം അടിപൊളി എന്ന് പറയുന്നത് പോലെ ബിഗ് ബോസ് സീസണ്‍ 4 ന്റെ ഇന്റര്‍വെല്‍ ആയിരുന്നു ഡോക്ടറുടെ പുറത്താകല്‍. അവിടെ നിന്നായിരുന്നു ദില്‍ഷ പ്രസന്നന്‍ എന്ന മത്സരാര്‍ഥിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അതുവരെ രണ്ടു പേരുടെ ഇടയില്‍ ഒതുങ്ങിയിരുന്ന, ക്യൂട്ട്‌നെസ് ഓവര്‍ലോഡില്‍ നിറഞ്ഞു നിന്നിരുന്ന കുട്ടി.
ഒന്നിച്ചു മഞ്ച് സ്റ്റാര്‍സ് എന്ന പ്രോഗ്രാമില്‍ ഉണ്ടായിരുന്നപ്പോള്‍ എപ്പോളും ചില് ചിലെന്നു സംസാരിച്ചു തുള്ളിചാടി നടന്നു ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടിരുന്ന കുട്ടി ഇന്നിതാ ബിഗ്ബോസിന്റെ ടൈറ്റില്‍ വിന്നര്‍ സ്ഥാനത്ത്. സന്തോഷം.. പക്ഷെ… പക്ഷേ… ആ പക്ഷെ എന്നില്‍ തന്നെ ഒതുങ്ങട്ടെ.
അങ്ങനെ ഈ വര്‍ഷത്തെ ബിഗ് ബോസിന് തിരശീല വീണിരിക്കുകയാണ്. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അരോചകമായിരുന്ന എന്റെ ബിഗ് ബോസ് അപ്‌ഡേറ്റസ് പോസ്റ്റുകള്‍ക്കും എന്റെ പോസ്റ്റുകള്‍ക്ക് ലൈക് ചെയ്തും കമെന്റ് ചെയ്തും ചീത്ത വിളിച്ചും എല്ലാം പ്രോത്സാഹനം ചെയ്ത നിങ്ങള്‍ക്ക് എന്റെ വലിയൊരു സ്‌നേഹം.
ഞാനിവിടെ തന്നെ ഉണ്ടാകും. നിങ്ങളും എപ്പോഴും എന്റെ കൂടെ ഉണ്ടാകണം. മത്സരങ്ങള്‍ എല്ലാം കഴിഞ്ഞു എല്ലാ മത്സരാര്‍ഥികളും അവരവരുടെ സാധാരണ ജീവിതത്തിലേക്കും. ഇനിയും ബിഗ് ബോസ് ഹൗസിനുള്ളില്‍ അവര്‍ ചെയ്തതും പ്രവര്‍ത്തിച്ചതുമായ കാര്യങ്ങള്‍ കൊണ്ട് അവരെ വേദനിപ്പിക്കരുതെന്ന് എല്ലാ പ്രേക്ഷകരോടും അപേക്ഷിച്ചുകൊണ്ട് നിര്‍ത്തട്ടെ..